പൊരുതി നേടിയത് സ്റ്റീൽ ഗ്ലാസ്, നേട്ടം അറിയണമെങ്കിൽ വിവരണത്തിലെ കണക്ക് കൂടി കാണണം

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • സ്‌കൂൾ മേളകൾ പ്രകൃതി സൗഹൃദമാക്കാൻ സമരം നടത്തിയ കരീം കെ. പുറം സ്വന്തം സ്റ്റീൽ ഗ്ലാസ് എത്തിച്ച്‌ കഴുകിക്കൊടുത്തു. ശാസ്‌ത്രോത്സവത്തിന്റെ പിന്നണിയിലാണ് പുത്തൻചിറ സ്വദേശിയായ കരീം കെ. പുറത്തിന്റെ നേതൃത്വത്തിൽ സ്റ്റീൽ വിപ്ലവം. കൂടാതെ കുട്ടികൾക്കും അധ്യാപകർക്കും ഭക്ഷണം കഴിക്കാൻ പാചകക്കാർ കൊണ്ടുവന്ന പാത്രവും കഴുകി വൃത്തിയാക്കി നൽകുന്നതും ഇവർ ഏറ്റെടുത്തു. കഴിഞ്ഞ വർഷം ഉപജില്ലാ സ്‌കൂൾ മേളകൾക്ക് പ്ലാസ്റ്റിക് ഗ്ലാസുകൾ നൽകിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയ കരീം കെ. പുറത്തിന്റെ നേതൃത്വത്തിൽ സമരവും നടത്തി. ഈ വർഷം മുവ്വായിരം സ്റ്റീൽ ഗ്ലാസുകളാണ് ശാസ്ത്രോത്സവത്തിനായി ഇദ്ദേഹം എത്തിച്ചത്. സ്റ്റീൽ ഗ്ലാസും ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ അടക്കം കഴുകുന്നതിനും വേണ്ടി അയ്യായിരം രൂപയാണ് സംഘാടകർ നൽകുന്നത്. കരീം കെ. പുറം അടക്കം മൂന്നുപേരാണ് ഇതിനായി രണ്ട് ദിവസം ജോലി ചെയ്യുന്നത്. മുവ്വായിരത്തിലധികം വിദ്യാർഥികളും അധ്യാപകരും സംഘാടകരുമായി മുന്നൂറോളം പേരാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്.
    പ്ലാസ്റ്റിക് ഗ്ലാസ് ഉപയോഗിക്കുകയാണെങ്കിൽ കണക്കാക്കുന്ന ചെലവ്: മുവ്വായിരം വിദ്യാർഥികളും അടക്കം 3,300 പേരാണ് പങ്കെടുക്കുന്നത്. ഒരാൾ ഒരു ദിവസം ശരാശരി മൂന്ന് ഗ്ലാസ് ഉപയോഗിച്ചാൽ 9900 എണ്ണം വേണ്ടിവരും. രണ്ട് ദിവസത്തേക്ക് ഇതിന്റെ ഇരട്ടിയാകും. ഗ്ലാസൊന്നിന് ഒരു രൂപയാണ് വിപണി വിലയുള്ളത്. അതുകൊണ്ടുതന്നെ സ്റ്റീൽ ഗ്ലാസിലേക്ക് മാറുമ്പോൾ ചെലവ് 25 ശതമാനത്തിലേക്ക് മാറ്റിയെന്ന് കരീം കെ. പുറം പറഞ്ഞു. കൂടാതെ ഉപയോഗ ശേഷം പ്ലാസ്റ്റിക് ഗ്ലാസുകൾ നശിപ്പിക്കാനുള്ള ചെലവും മലിനീകരണവും ഒഴിവാക്കാൻ കഴിയുന്നതാണ് മറ്റൊരു നേട്ടമായി കണക്കാക്കുന്നത്.

ความคิดเห็น • 1

  • @-karthik-18
    @-karthik-18 11 หลายเดือนก่อน

    👍