The first caravan park switched on at Vagamon, Idukki peeping into the new tourism

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • കാമറ: ബാബു സൂര്യ
    ഇടുക്കി ജില്ലാ ടൂറിസത്തിന് പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ഉദ്ഘാടനം ചെയ്തു. പദ്ധതി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ആദ്യ സഞ്ചാരിയായി ഉദ്ഘാടനം നടത്തിയത്.വിനോദ സഞ്ചാരികൾക്ക് സുരക്ഷിത യാത്രയും സുരക്ഷിത താമസവുമാണ് ലക്ഷ്യം. കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുളള കാരവനുകൾ കേരള ടൂറിസത്തിന്റെ ഭാഗമാകുന്നത് ടൂറിസം മേഖലയ്ക്ക് കൂടുതൽ സാദ്ധ്യതകൾ തെളിയിക്കുന്നു. സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 'കാരവൻ കേരള' പദ്ധതി നടപ്പാക്കുന്നത്. സ്വദേശികൾക്കും ഇതരസംസ്ഥാനക്കാർക്കും വിദേശികൾക്കും കേരളത്തിന്റെ പ്രകൃതിഭംഗി കൂടുതൽ ആസ്വദിക്കാൻ അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന്ന് കാഴ്ചകൾ കണ്ട് യാത്ര ചെയ്യുന്നതിനും കിടന്നുറങ്ങന്നതിനും ശുചീമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ട്. ഭക്ഷണം കഴിക്കുന്നതിന് മേശ ടി വി ദൂരക്കാഴ്ചക്ക് ക്യാമറ എന്നീ സൗകര്യങ്ങളും വണ്ടിക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്.
    ഉദ്ഘാടനചടങ്ങിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, പീരുമേട് എംഎൽഎ വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത്‌ അംഗം കെടി ബിനു, ഏലപ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നിത്യ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വേണു ഐഎഎസ്, കേരള ടൂറിസം ഡയറക്ടർ വിആർ കൃഷ്ണതേജ ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു.

ความคิดเห็น • 5

  • @mknair5625
    @mknair5625 2 ปีที่แล้ว +1

    കഷ്ടമായി പോയി, മുഖ്യമന്ത്രി ആയിരുന്നു വേണ്ടത്

  • @Kozhikodkaran
    @Kozhikodkaran 2 ปีที่แล้ว

    👏👏👏

  • @albinissac
    @albinissac 2 ปีที่แล้ว

    1 year കഴിയുമ്പോൾ
    റിയാസ് : caravan tourism നഷ്ടത്തിൽ ആണ്.🤣
    Ksrtc പോലെ കട്ടപ്പുറത്തു 😂

    • @hunder-th4cn
      @hunder-th4cn 2 ปีที่แล้ว +1

      വിവരമില്ലായ്മ ഒരുതെറ്റല്ല പക്ഷെ അലങ്കാരമായി കൊണ്ടുനടക്കരുത്