ഞെട്ടിക്കുന്ന വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • കശാപ്പ് കത്തിയുടെ കീഴിൽ നിന്ന് ഈ മനുഷ്യൻ രക്ഷിച്ചത് നാനൂറോളം പശുക്കളെ
    കാലിച്ചന്തയിൽ കശാപ്പുകാർക്ക് വിൽക്കാൻ കൊണ്ടു വരുന്ന നാടൻ പശുക്കളെ വിലയ്ക്ക് വാങ്ങി സംരക്ഷിച്ചു പോറ്റി വളർത്തുന്ന ഈ മനുഷ്യൻ ആരെയും അത്ഭുതപ്പെടുത്തും. കശാപ്പ് കത്തി വീഴാൻ വിധി കാത്തു നിൽക്കുന്ന മിണ്ടാപ്രാണികൾക്ക് എഴുമറ്റൂർ അമൃതധാര ഗോശാലയിൽ കൂടൊരുക്കുകയാണ് അജയകുമാർ വല്യൂഴത്തിൽ എന്ന വലിയ മനുഷ്യൻ.
    ഗുജറാത്തിലെ ഗീർ, ആന്ധ്രയിലെ പൊങ്കാന്നൂർ, കൃഷ്ണ, ഹരിയാനയിലെ നിന്നുള്ള സഹിവാൾ, രാജസ്ഥാനിലെ കാങ്കറേജ്, റാത്തി, കർണാടകയിലെ ഹള്ളിഗർ, തമിഴ്‌നാട്ടിലെ കാങ്കയം, നമ്മുടെ നാട്ടിലെ വെച്ചൂർ പശു, കപില, കാസർകോഡ് കുള്ളൻ, ചെറുവള്ളി എന്നീ ഇനങ്ങളാണ് ഗോശാലയിൽ ഏറെയും. ഹരിയാനയിൽ നിന്നുള്ള മുറ ഇനത്തിൽപ്പെട്ട എരുമയും നൈജീരിയൻ കുള്ളൻ ഇനത്തിൽപ്പെട്ട പതിനേഴോളം ആടുകളും ഗോശാലയിലുണ്ട്.
    നമ്മുടെ നാട്ടിൽ അന്യം നിന്ന് പോയതും പോകാൻ ഒരുങ്ങുന്നതുമായ നാടൻ പശുക്കളിൽ പലതിനെയും കാലിച്ചന്തയിൽ നിന്ന് കണ്ടെത്തി വെള്ളവും, ആഹാരവും, മരുന്നുമൊക്കെ നൽകി അദ്ദേഹം സംരക്ഷിക്കുന്നു. നമ്മുടെ കാർഷിക സംസ്‌കാരവും ജീവിതവും, അതിൽ നിന്ന് രൂപപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളുമായൊക്കെ ബന്ധപ്പെട്ടു കിടക്കുന്ന നാടൻ പശുക്കളെ സംരക്ഷിക്കുന്ന ഒരു ഗോശാലയും ഒരു മനുഷ്യനും വേറെയെങ്ങും ഈ ലോകത്തിൽത്തന്നെ ഇല്ലന്ന് പറയാം.
    @jibu vijayan, PTA MEDIA HOUSE
    Vallikala , Kuravankuzhi p o
    Pullad, Thiruvalla
    Pathanamthitta Kerala
    Pin 689548

ความคิดเห็น • 279