informative video ... ചരിത്ര പരമായി നോക്കിയാൽ മുത്തപ്പൻ അഞ്ചരമനക്കൽ മാന്നാനർ എന്ന രാജാവിന്റെ പ്രതിരൂപം തന്നെ ആവാനാണ് സാധ്യത. മലബാറിലെ എല്ലാവിധ പരമ്പരാഗത ഗോത്രങ്ങളും വീരാരാധന പിന്തുർടർന്നവരായിരുന്നു. അവരുടെ തെയ്യങ്ങൾ നോക്കിയാൽ കാണാൻ സാധിക്കും. അത്തരത്തിൽ മണ്മറഞ്ഞ അന്നത്തെ രാജാവിനെ വീര പരിവേഷം നൽകി ദൈവം ആക്കിയതായിരിക്കാം.. കട്ടിൽ കയറി നായാടിയും കള്ളും റാക്കും മറ്റും ഉണ്ടാക്കിയും തികച്ചും ഗോത്ര ജീവിതം നയിച്ച മനുഷ്യർ മന്നനാരെയും, അവരുടെ ദൈവങ്ങളുടെ (തെയ്യങ്ങളുടെ) കൂട്ടത്തിൽ പെടുത്തിയിട്ടുണ്ടാവാം. പിന്നെ മുത്തപ്പന് സവർണ പാരമ്പര്യം ചാർത്തി നൽകിയത് ഒരു 200 വർഷത്തിന് ഇപ്പുറം ആവ്വ്വനാണ് സാധ്യത.. കാരണം എന്തെന്നാൽ, തെയ്യങ്ങളിൽ മുപ്പത്തായവര് എന്ന 40 തെയ്യങ്ങളുടെ ലിസ്റ്റിൽ മുത്തപ്പൻ ഇല്ല... ഇത്രയും ജനകീമായ തെയ്യം അതിൽ ഇല്ലാത്തത് തന്നെ ആദ്യകാലങ്ങളിൽ മുത്തപ്പന് അത്ര സ്വീകാര്യത ഉണ്ടായിട്ടില്ല എന്നത് കൊണ്ടായിരിക്കാം. ആദ്യകാലങ്ങളിൽ ഒന്നും ഇന്നത്തേത് പോലെ വിപുലമായി മുത്തപ്പനെ വീട്ടിൽ കെട്ടി ആരാധിക്കുന്ന രീതി ഉണ്ടായിരുന്നില്ല.. ചുരുക്കം ചില ആൾക്കാർ ചെയ്തിരുന്നത് മാത്രമായിരുന്നു. എന്നാൽ ഇന്ന് ഒരു house warming ഉണ്ടെങ്കിൽ വെള്ളാട്ടം കഴിപ്പിക്കുക എന്നത് സർവ സാധാരണമായി മാറി.. അങ്ങനെ വരുമ്പോൾ മുത്തപ്പൻ ഒരു അവര്ണ ഗോത്ര രാജാവ് മാത്രമായിരുന്നു എന്ന് പറയുന്നിടത്ത് മുത്തപ്പന്റെ സ്വീകാര്യത നഷ്ടപ്പെടുമോ എന്ന ചിന്തയിൽ നിന്ന് ആയിരിക്കും ബ്രാഹ്മണ വൈഷ്ണവ വൽക്കരണം ഉണ്ടായത്. അല്ലെങ്കിൽ പിന്നെ വേറൊരു കാരണം, അവസാനത്തെ അഞ്ചരമനക്കൽ മാന്നാനരെ, അസൂയാലുക്കളായ അന്നത്തെ സവർണ മാടമ്പികൾ ചതിച്ചു കൊലപ്പെടുത്തി എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ കൊട്ടാരം മുഴുവൻ കൊള്ളയടിച്ചു. അങ്ങനെ കൊട്ടാരത്തിന്റെ ചില അവശിഷ്ടങ്ങൾ മാത്രമാണ്, കാണാനെങ്കിലും ബാക്കി ഉള്ളത്. മനപ്പൂർവം ആ രാജവംശത്തെ ആർക്കും അറിയാത്ത ഒന്നാക്കി മാറ്റി അതിനു ചില നിക്ഷിപ്ത ആൾക്കാരുടെ ഇടപെടൽ ഉണ്ടായിരിക്കാം. അതിനു തെയ്യത്തിന്റെ കഥ കൂടെ കരണമായതായിരിക്കാം. കാരണം, മലബാറിലെ ചരിത്രങ്ങൾ എല്ലാം തോറ്റം പാട്ടിലൂടെയും വാമൊഴിയായും ഒക്കെ ആണ് നിലനിന്നിരുന്നത്.. എഴുതപ്പെട്ട ചരിത്രങ്ങൾ വളരെ കുറവാണ്. അങ്ങനെ വരുമ്പോൾ ഇത്ര വലിയ ഒരു രാജവംശം ഇവിടെ നില നിന്നിരുന്നില്ല എന്ന് വരുത്തി തീർക്കാൻ തന്നെ ഇത് ധാരാളം.
ബ്രാഹ്മണ ചരിത്രം തള്ളിയിട്ട് പറയുന്നത്....വെറും അവർണ ആരാധനയും അവർണ രാജവംശത്തേ പറ്റിയും മാത്രം ആണല്ലോ ... എന്ത് കൊണ്ട് അത് ഒരു തിയ്യ രാജവംശം ആണെന്നോ മുത്തപ്പൻ ഒരു തിയ്യ പൂർവിക ആരാധന ആണെന്നോ പരാമർശിക്കുന്നില്ല .... തിയ്യൻ്റെ ചരിത്രം പറയാതെ ...അവർണ - ബ്രാഹ്മണ ചേരിതിരിവ് ഉണ്ടാക്കി എടുത്തത് ഇവിടത്തെ കാലങ്ങളായുള്ള കമ്മ്യൂണിസ്റ്റ് narrative ... അത് തന്നെ ആണ് ഇവിടത്തെ സാമൂഹിക രാഷ്ട്രീയ ഘടന ..
മുത്തപ്പൻ തീയ്യരുടെയോ നമ്പൂതിരിയുടെയോ കൂടെയൊന്നുമല്ല നിന്നത്... ആദിവാസികളുടെ കൂടെയാണ്. ഗോത്രങ്ങളുടെ രക്ഷകനായാണ്. ജാതീയമായി ചിന്തിക്കും മുമ്പ് ചരിത്രം നന്നായി പഠിക്കുക. അല്ലാതെ മുത്തപ്പൻ ഞങ്ങളുടെ കൂട്ടരാണ് എന്നൊക്കെയുള്ള വാദങ്ങൾ ഒഴിവാക്ക്😊 ജാതിഭേദം ഇല്ലാത്ത മുത്തപ്പൻ നമ്പ്യാരാണ് തീയ്യരാണ് എന്നൊക്കെ പറഞ്ഞു പലരും വരുന്നത് കാണാം. ആരായാലും പുള്ളി ജാതീയതയെ അങ്ങേയറ്റം വെറുത്തിരുന്നു. പിന്നെ ഈ വിഷയത്തിന് പ്രസക്തി ഇല്ല
ജാതികൾക്ക് പ്രശസ്തിയുണ്ട് അത് അടിമ മനോഭാവത്തിലും സവർണ്ണ അവർണ്ണ കാഴ്ചപ്പാടിലും കാണാതെ സ്വന്തം അസ്ഥിത്വമുള്ള സംസ്കാരമുള്ള അതിൽ അഭിമാനിക്കുന്ന മറ്റുള്ളവരെ അധസ്ത്തിതരായി കാണാത്ത ഒന്നായി തിരിച്ചറിയണം. ബ്രാഹ്മനിസം വരുന്നതിനു മുന്നേ അങ്ങനെ ആയിരുന്നു എല്ലാം.
Very nice !! Vedic brahmanism's integration technique is through creating back stories or myths . The same technique they used in sabarimala and numerous other indigenous dieties. How come muthappan and ayyappan have similar backstories ? What they never foresaw is internet and social media... 😂 Real muthappan is the internet 😂.
നിങ്ങൾ പറഞ്ഞത് പലതും വിഡ്ഢിത്തങ്ങളാണ്. ഞാൻ ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ച്, മുത്തപ്പന്റെ ഗവേഷണങ്ങളിലും പഠനങ്ങളും മറ്റും നേരിട്ട് പങ്കെടുത്ത ആളാണ്. 1. മുത്തപ്പൻ നമ്പൂതിരി കുടുംബത്തിലെ ഉച്ചനീചത്വങ്ങൾ കണ്ട് അതിനോട് വെറുപ്പ് വന്ന് പാവങ്ങളെ സംരക്ഷിക്കാൻ വന്നു എന്നാണ് പറയുന്നത്. ഇത് ബ്രാഹ്മണ സിസ്റ്റത്തിന്റെ കുറ്റമായിട്ടാണ് കാണിക്കുന്നത്. ഒരു Black mark ആണ്. അതുകൊണ്ട് തന്നെ ആ വ്യവസ്ഥയോടുള്ള എതിർപ്പാണ് മുത്തപ്പൻ. പിന്നെ മറ്റൊരു പ്രധാന സത്യം എന്തെന്നാൽ മുത്തപ്പൻ ആരാധനയുടെ അവകാശികൾ ആദിവാസികൾ ആണ്. കുന്നത്തൂർ പാടി, പുരളിമല അങ്ങനെ മുത്തപ്പന്റെ ആരൂഢങ്ങളിലൊക്കെ കർമ്മങ്ങൾ നിർവഹിക്കുന്നത് ആദിവാസികളാണ്. പറശ്ശിനിക്കടവിന്റെ കാര്യം പറയാം... മുത്തപ്പന്റെ 108 മടപ്പുരകളിൽ പറശ്ശിനിക്കടവിന്റെ പേരില്ല എന്നറിയാമോ😅 അതായത് മുത്തപ്പൻ പറശ്ശിനിക്കടവിലെത്തിയതായി പട്ടോലകളിൽ പറയുന്നില്ല. പറശ്ശിനിക്കടവ് പിന്നീട് വളർന്നുവന്ന ഒരു ക്ഷേത്രമാണ്. തീയ്യ വംശം എന്നൊരു സംഘടന ഉണ്ടാക്കി കുന്നത്തൂർപാടിയിലെ ആദിവാസി സമൂഹങ്ങൾക്കെതിരെ ചിലർ പച്ചക്ക് ജാതീയത പറഞ്ഞു കൊണ്ട് കോടതിയിൽ പോയിരുന്നു. അവസാനം അവിടുന്ന് കോടതി ആദിവാസികളുടെ കൂടെ നിന്നു. കേസ് കൊടുത്തവരെ താക്കീത് നൽകി പറഞ്ഞുവിട്ടു. മുത്തപ്പൻ ആരാധനയിൽ എല്ലാ ജാതിക്കാർക്കും മതക്കാർക്ക് പോലും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പങ്കുണ്ട്. അതിനെ ജാതിവൽക്കരിക്കാൻ നോക്കുമ്പോൾ മനസ്സിലാക്കേണ്ട കാര്യം മുത്തപ്പൻ കുടുംബത്തിനെ എതിർത്ത ആളാണ് എന്നതാണ്. അയ്യപ്പനെ പോലെ കുടുംബത്തെ ചേർത്തുനിർത്തിയ ആളല്ല. അതുകൊണ്ട് തന്നെ മുത്തപ്പൻ നമ്പൂതിരി കുടുംബത്തിൽ ജനിച്ചു എന്നത് തന്നെയാണ് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട സത്യം. അതിൽ ഓരോ ജാതിക്കാരും അവകാശം പറഞ്ഞു വരുന്നത് തികച്ചും വർഗീയപരം മാത്രമാണ്. ജാതീയതക്കെതിരെ നിലകൊണ്ട ഒരു ദൈവത്തിന്റെ ജാതി ചികഞ്ഞ് പോയാൽ നിങ്ങളെയാവും പുള്ളി ഏറ്റവും കൂടുതൽ വെറുക്കുന്നത്. അതുപോലെ ജാതീയമായ അജണ്ടകൾ നമ്പൂതിരിയെ പോലെ നായർക്കും തീയ്യർക്കും ഒക്കെയുണ്ട് എന്ന് മനസ്സിലാക്കുക👍
ഒരു ചോദ്യം. മുത്തപ്പൻ നമ്പൂതിരി കുടുംബത്തിൽ ജനിച്ചു എന്ന് എവിടെ നിന്നാണ് അറിയാൻ സാധിച്ചത്. മുത്തപ്പനെ പാടികുട്ടിയമ്മ കണ്ടെടുത്തു എന്നാണ് തോടറ്റങ്ങളിൽ ഉള്ളത്. പാടിക്കുറ്റി അന്തർജനം ആണെന്ന് പോലും എവിടെയും പ്രസ്ഥാവിക്കുന്നില്ല. പിന്നെ പുരളിമലയിൽ തീയ്യർ തന്നെയാണ് പൂജ. പുരളിമല മടപ്പുരയിലും ആരൂഡമായ പുരളിമല ചിത്രപീഠത്തിലും തീയ്യർ ആണ് പൂജ. കുന്നത്തൂർപാടിയിൽ പൂജ അടിയാനും ഉടമസ്ഥതത നായനാർക്കും ആണ്. 108 മടപ്പുരകൾ ഒന്ന് അന്വേഷിച്ചു നോക്കൂ എത്ര മടപ്പുരയിൽ തീയർ പൂജ ഉണ്ടെന്ന്. കുന്നത്തൂരിൽ പൂജ ചെയ്യുന്നത് അടിയാനും അടിയാത്തിയും പൂജ ചെയ്യാത്ത അടിയാൻ ആൾ അടിയാൻ. പൂജ ചെയ്യുന്ന തീയൻ മടയൻ. ചെയ്യാത്ത തീയൻ ആൾ മടയൻ.
@@roopakk6821 തിരിച്ചു ചോദിച്ചാൽ നിങ്ങൾ എന്ത് പറയും? മുത്തപ്പൻ തീയ്യൻ ആണെന്ന് പറയുന്നത് തീയ്യ സംഘടനകൾ മാത്രമാണ്. ലോകം മൊത്തം പറയുന്നത് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത് എന്നാണ്. അതിനുള്ള തെളിവ് മുത്തപ്പന്റെ പട്ടോലകളിൽ തന്നെ പറയുന്നുണ്ട്. ബ്രാഹ്മണ കുടുംബത്തിന്റെ പരാമർശങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും. തെളിവുകളോട് കൂടി തന്നെയാണ് ഇതൊക്കെ പറയുന്നത്. പ്രയാട്ടുകര സ്വരൂപം പണ്ട് ക്ഷത്രിയരാണ് ഭരിച്ചിരുന്നത്. പക്ഷേ ബ്രാഹ്മണ കുടുംബങ്ങൾ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. അതിൽ മുത്തപ്പന്റെ കുടുംബവും ഉണ്ട്. ഏറ്റവും വലിയ കാര്യം മുത്തപ്പൻ വീട്ടിലെ രീതികൾ വെറുത്താണ് വീട് വിട്ട് ഇറങ്ങിയത് എന്നാണ്. അപ്പോൾ മുത്തപ്പൻ ബ്രാഹ്മണ രീതികൾക്ക് യോജിക്കാത്ത ഒരു വ്യക്തി ആയിരുന്നു എന്നാണ് അർത്ഥം. അതിൽ എവിടെയാണ് ബ്രാഹ്മണ അജണ്ട? മുത്തപ്പൻ ആരാധന ഉണ്ടായത് തന്നെ ആദിവാസികളുടെ രക്ഷകനായി വന്നത് കൊണ്ടാണ്. അല്ലാതെ തീയ്യർക്കും നമ്പ്യാർക്കും വേണ്ടിയല്ല മുത്തപ്പൻ പടക്ക് ഇറങ്ങിയത്. തീയ്യർ പൂജ ചെയ്യുന്നത് ഒരേയൊരു കാരണം കൊണ്ടാണ്. മുത്തപ്പന് ഏറ്റവും പ്രിയപ്പെട്ട തെങ്ങിൻ 'കള്ള്' ചെത്തുന്നത് തീയ്യരാണ്. അപ്പോൾ അവർക്ക് നേദിക്കാൻ എളുപ്പം ഉണ്ടാവും. ഇതാണ് പ്രധാന കാരണം മുത്തപ്പൻ മറ്റു തെയ്യങ്ങളെ പോലെ ഒരു ജാതിയുടെയും കുലദൈവം അല്ല. മതത്തിന്റെയും അല്ല. ഒരു രീതിയിലുള്ള ജാതിയോ മതമോ മുത്തപ്പനില്ല. പുരളിമലയിൽ പൂജ ചെയ്യുന്നത് തീയ്യർ ആണെന്ന് എവിടുത്തെ അറിവാണ്? കാര്യം നാട്ടിൽ മിക്ക ഇടത്തും തീയ്യരാണ് മടയർ ആവാറ്. പക്ഷേ കുന്നത്തൂർപ്പാടി, പുരളിമല അടക്കം മുത്തപ്പന്റെ ആരൂഢങ്ങളിൽ പല ഇടങ്ങളിലും അടിയാൻമാർ പൂജ ചെയ്യുന്നുണ്ട്. അവിടെയൊക്കെ മടയരും അവർ തന്നെ.
മുത്തപ്പന്റെ തോറ്റത്തിൽ പറയുന്ന എളേടത്ത് അരമനയും മൂത്തേടത്ത് അരമനയും അഞ്ചരമനക്കൽ വാഴുന്നവരുടെ രണ്ട് അരമനകൾ ആണ്. എരുവേശി വാഴുന്നവർ വരക്ക ഇല്ലം തിയ്യർ ആയിരുന്നു. അയ്യൻ എന്ന പേരിൽ മുത്തപ്പൻ അറിയപ്പെട്ടിരുന്നത് കൊണ്ടാണ് അയ്യങ്കര എന്ന പേര് വന്നത്, അതിനാൽ തന്നെ അയ്യങ്കര വഴുന്നോർ എന്ന് പറയപ്പെട്ടു. അവസാനത്തെ മന്നനാർ ആയ മൂത്തേടത്ത് അരമനക്കൽ കുഞ്ഞി കേളപ്പൻ മന്നനാർ 1902ഇൽ മരണപ്പെട്ടതോട് കൂടി കുന്നത്തൂർ പാടിയുടെ അവകാശം മന്നനാരുടെ സാമാന്തന്മാർ ആയിരുന്ന കാരകാട്ടിടം നായന്മാർ ഏറ്റെടുത്തു. നിങ്ങളുടെ പഠനം വളരെ തെറ്റ് ആയിരുന്നു.
ബ്രാഹ്മണൻ ഇല്ലം ആയിരുന്നില്ല, വരക്ക ഇല്ലം തിയ്യർ ആണ്. മടയൻ ആയി കർമങ്ങൾ ചെയ്യാൻ തിയ്യർക് മാത്രമേ അവകാശം ഉള്ളു എവിടെയായാലും. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും വരക്ക ഇല്ലം തിയ്യരുടെ ഉടമസ്ഥതയിൽ ആണ്, തയ്യിൽ തറവാട്ട് കാർ.
വളരെ ബ്രില്യന്റ് ആയിട്ടുള്ള കുത്തിത്തിരിപ്പ് ഒരേ സമയം ബ്രാമണ വിരോധവും ഒപ്പം വിശ്വാസികളുടെ കൂടെ ആണ് എന്ന തോന്നലും ഉണ്ടാവുന്നുണ്ട് അടിപൊളി ആയിട്ടുണ്ട് നല്ല കുത്തിരിപ്പ്.....
അയ്യങ്കര മന അല്ല. എളേടത് മന ആണ്. വരക്ക ഇല്ലം തിയ്യർ വാഴുന്നവരുടെ അഞ്ച് അരമനകളിൽ രണ്ട് അതായത് എളേടത്ത്, മൂത്തേടത്ത്. ഇത് ആണ് മുത്തപ്പന്റെ തോറ്റത്തിൽ പറയുന്നത്.
ആദ്യമായാണ് ഇത്രയും ആഴത്തിലുള്ള ഒരു മുത്തപ്പൻ ചരിത്ര വിശകലനം കാണുന്നത്. വളരെ നന്നായിട്ടുണ്ട്.
ആദി മന്നനാരെ പൊന്നു മുത്തപ്പാ❣️🙏🏾
Brilliant presentation!!!
Great presentation🔥
Most awaited video thank you
കതിവനൂർ വീരനായി മാറിയ മാങ്ങാട്ട് മന്ദപ്പൻ കുടകുമലയിലേക്ക് പോകുന്ന
''കണ്ടാരല്ലോ അഞ്ചരമനക്ക് വാഴുന്നവരെ
'എങ്ങേക്ക് വഴിപോകുന്ന് മന്ദപ്പാ നീ'
'ഏഴിനും മീത്തൽ പോകുന്നു ഞാനെന്റെ വാഴുന്നവരേ' 'ഏഴിനും മീത്തൽ പോകേണ്ട നീയോടേ മന്ദപ്പാ.. എന്റെ കൂടെ ഇരിക്കാം നിനക്ക് മന്ദപ്പായോ..'' (തോറ്റം)
'അകത്തെ ശീലം മെയ് ചങ്ങാത്തം' ചൊല്ലിത്തരാമെന്ന് വാഴുന്നവർ അഭ്യാസിയായ മന്ദപ്പനോട് പറയുന്നത് മന്നനാർപ്പാടിയിലെ വിശാലമായ കളരിയുടെ പിൻബലത്താലാണ് അകത്തെ ശീലം മെയ് ചങ്ങാത്തം കളരിയുമായി ബന്ധപ്പെട്ട പദങ്ങളാണ്. എന്നും പറയുന്നതായി കതിവനൂർ വീരൻ തോറ്റത്തിൽ പറയുന്നു.
മുത്തപ്പാ ശരണം 🙏🏻🙏🏻🙏🏻
Excellent
നല്ല വിവരണം
🙏
Pavangalude thamburan❤
Bramananiyathinte tharam thirivu ethire an muthappan nilaninath
❤️
informative video ...
ചരിത്ര പരമായി നോക്കിയാൽ മുത്തപ്പൻ അഞ്ചരമനക്കൽ മാന്നാനർ എന്ന രാജാവിന്റെ പ്രതിരൂപം തന്നെ ആവാനാണ് സാധ്യത.
മലബാറിലെ എല്ലാവിധ പരമ്പരാഗത ഗോത്രങ്ങളും വീരാരാധന പിന്തുർടർന്നവരായിരുന്നു. അവരുടെ തെയ്യങ്ങൾ നോക്കിയാൽ കാണാൻ സാധിക്കും.
അത്തരത്തിൽ മണ്മറഞ്ഞ അന്നത്തെ രാജാവിനെ വീര പരിവേഷം നൽകി ദൈവം ആക്കിയതായിരിക്കാം..
കട്ടിൽ കയറി നായാടിയും കള്ളും റാക്കും മറ്റും ഉണ്ടാക്കിയും തികച്ചും ഗോത്ര ജീവിതം നയിച്ച മനുഷ്യർ മന്നനാരെയും, അവരുടെ ദൈവങ്ങളുടെ (തെയ്യങ്ങളുടെ) കൂട്ടത്തിൽ പെടുത്തിയിട്ടുണ്ടാവാം. പിന്നെ മുത്തപ്പന് സവർണ പാരമ്പര്യം ചാർത്തി നൽകിയത് ഒരു 200 വർഷത്തിന് ഇപ്പുറം ആവ്വ്വനാണ് സാധ്യത..
കാരണം എന്തെന്നാൽ, തെയ്യങ്ങളിൽ മുപ്പത്തായവര് എന്ന 40 തെയ്യങ്ങളുടെ ലിസ്റ്റിൽ മുത്തപ്പൻ ഇല്ല...
ഇത്രയും ജനകീമായ തെയ്യം അതിൽ ഇല്ലാത്തത് തന്നെ ആദ്യകാലങ്ങളിൽ മുത്തപ്പന് അത്ര സ്വീകാര്യത ഉണ്ടായിട്ടില്ല എന്നത് കൊണ്ടായിരിക്കാം.
ആദ്യകാലങ്ങളിൽ ഒന്നും ഇന്നത്തേത് പോലെ വിപുലമായി മുത്തപ്പനെ വീട്ടിൽ കെട്ടി ആരാധിക്കുന്ന രീതി ഉണ്ടായിരുന്നില്ല.. ചുരുക്കം ചില ആൾക്കാർ ചെയ്തിരുന്നത് മാത്രമായിരുന്നു. എന്നാൽ ഇന്ന് ഒരു house warming ഉണ്ടെങ്കിൽ വെള്ളാട്ടം കഴിപ്പിക്കുക എന്നത് സർവ സാധാരണമായി മാറി..
അങ്ങനെ വരുമ്പോൾ മുത്തപ്പൻ ഒരു അവര്ണ ഗോത്ര രാജാവ് മാത്രമായിരുന്നു എന്ന് പറയുന്നിടത്ത് മുത്തപ്പന്റെ സ്വീകാര്യത നഷ്ടപ്പെടുമോ എന്ന ചിന്തയിൽ നിന്ന് ആയിരിക്കും ബ്രാഹ്മണ വൈഷ്ണവ വൽക്കരണം ഉണ്ടായത്.
അല്ലെങ്കിൽ പിന്നെ വേറൊരു കാരണം, അവസാനത്തെ അഞ്ചരമനക്കൽ മാന്നാനരെ, അസൂയാലുക്കളായ അന്നത്തെ സവർണ മാടമ്പികൾ ചതിച്ചു കൊലപ്പെടുത്തി എന്നാണ് പറയുന്നത്.
അദ്ദേഹത്തിന്റെ കൊട്ടാരം മുഴുവൻ കൊള്ളയടിച്ചു. അങ്ങനെ കൊട്ടാരത്തിന്റെ ചില അവശിഷ്ടങ്ങൾ മാത്രമാണ്, കാണാനെങ്കിലും ബാക്കി ഉള്ളത്. മനപ്പൂർവം ആ രാജവംശത്തെ ആർക്കും അറിയാത്ത ഒന്നാക്കി മാറ്റി അതിനു ചില നിക്ഷിപ്ത ആൾക്കാരുടെ ഇടപെടൽ ഉണ്ടായിരിക്കാം. അതിനു തെയ്യത്തിന്റെ കഥ കൂടെ കരണമായതായിരിക്കാം. കാരണം, മലബാറിലെ ചരിത്രങ്ങൾ എല്ലാം തോറ്റം പാട്ടിലൂടെയും വാമൊഴിയായും ഒക്കെ ആണ് നിലനിന്നിരുന്നത്.. എഴുതപ്പെട്ട ചരിത്രങ്ങൾ വളരെ കുറവാണ്. അങ്ങനെ വരുമ്പോൾ ഇത്ര വലിയ ഒരു രാജവംശം ഇവിടെ നില നിന്നിരുന്നില്ല എന്ന് വരുത്തി തീർക്കാൻ തന്നെ ഇത് ധാരാളം.
ബ്രാഹ്മണ ചരിത്രം തള്ളിയിട്ട് പറയുന്നത്....വെറും അവർണ ആരാധനയും അവർണ രാജവംശത്തേ പറ്റിയും മാത്രം ആണല്ലോ ... എന്ത് കൊണ്ട് അത് ഒരു തിയ്യ രാജവംശം ആണെന്നോ മുത്തപ്പൻ ഒരു തിയ്യ പൂർവിക ആരാധന ആണെന്നോ പരാമർശിക്കുന്നില്ല ....
തിയ്യൻ്റെ ചരിത്രം പറയാതെ ...അവർണ - ബ്രാഹ്മണ ചേരിതിരിവ് ഉണ്ടാക്കി എടുത്തത് ഇവിടത്തെ കാലങ്ങളായുള്ള കമ്മ്യൂണിസ്റ്റ് narrative ... അത് തന്നെ ആണ് ഇവിടത്തെ സാമൂഹിക രാഷ്ട്രീയ ഘടന ..
മുത്തപ്പൻ തീയ്യരുടെയോ നമ്പൂതിരിയുടെയോ കൂടെയൊന്നുമല്ല നിന്നത്... ആദിവാസികളുടെ കൂടെയാണ്. ഗോത്രങ്ങളുടെ രക്ഷകനായാണ്. ജാതീയമായി ചിന്തിക്കും മുമ്പ് ചരിത്രം നന്നായി പഠിക്കുക. അല്ലാതെ മുത്തപ്പൻ ഞങ്ങളുടെ കൂട്ടരാണ് എന്നൊക്കെയുള്ള വാദങ്ങൾ ഒഴിവാക്ക്😊 ജാതിഭേദം ഇല്ലാത്ത മുത്തപ്പൻ നമ്പ്യാരാണ് തീയ്യരാണ് എന്നൊക്കെ പറഞ്ഞു പലരും വരുന്നത് കാണാം. ആരായാലും പുള്ളി ജാതീയതയെ അങ്ങേയറ്റം വെറുത്തിരുന്നു. പിന്നെ ഈ വിഷയത്തിന് പ്രസക്തി ഇല്ല
ജാതികൾക്ക് പ്രശസ്തിയുണ്ട് അത് അടിമ മനോഭാവത്തിലും സവർണ്ണ അവർണ്ണ കാഴ്ചപ്പാടിലും കാണാതെ സ്വന്തം അസ്ഥിത്വമുള്ള സംസ്കാരമുള്ള അതിൽ അഭിമാനിക്കുന്ന മറ്റുള്ളവരെ അധസ്ത്തിതരായി കാണാത്ത ഒന്നായി തിരിച്ചറിയണം. ബ്രാഹ്മനിസം വരുന്നതിനു മുന്നേ അങ്ങനെ ആയിരുന്നു എല്ലാം.
Very nice !! Vedic brahmanism's integration technique is through creating back stories or myths . The same technique they used in sabarimala and numerous other indigenous dieties. How come muthappan and ayyappan have similar backstories ? What they never foresaw is internet and social media... 😂 Real muthappan is the internet 😂.
500 വർഷം മുമ്പേ പറശ്ശിനിക്കടവിൽ മുത്തപ്പൻ വെള്ളാട്ടം കഴിക്കുന്നുണ്ട് എന്ന് അറിഞ്ഞു കേട്ടിട്ടുണ്ട് 🙂
നിങ്ങൾ പറഞ്ഞത് പലതും വിഡ്ഢിത്തങ്ങളാണ്. ഞാൻ ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ച്, മുത്തപ്പന്റെ ഗവേഷണങ്ങളിലും പഠനങ്ങളും മറ്റും നേരിട്ട് പങ്കെടുത്ത ആളാണ്.
1. മുത്തപ്പൻ നമ്പൂതിരി കുടുംബത്തിലെ ഉച്ചനീചത്വങ്ങൾ കണ്ട് അതിനോട് വെറുപ്പ് വന്ന് പാവങ്ങളെ സംരക്ഷിക്കാൻ വന്നു എന്നാണ് പറയുന്നത്.
ഇത് ബ്രാഹ്മണ സിസ്റ്റത്തിന്റെ കുറ്റമായിട്ടാണ് കാണിക്കുന്നത്. ഒരു Black mark ആണ്. അതുകൊണ്ട് തന്നെ ആ വ്യവസ്ഥയോടുള്ള എതിർപ്പാണ് മുത്തപ്പൻ.
പിന്നെ മറ്റൊരു പ്രധാന സത്യം എന്തെന്നാൽ മുത്തപ്പൻ ആരാധനയുടെ അവകാശികൾ ആദിവാസികൾ ആണ്. കുന്നത്തൂർ പാടി, പുരളിമല അങ്ങനെ മുത്തപ്പന്റെ ആരൂഢങ്ങളിലൊക്കെ കർമ്മങ്ങൾ നിർവഹിക്കുന്നത് ആദിവാസികളാണ്.
പറശ്ശിനിക്കടവിന്റെ കാര്യം പറയാം... മുത്തപ്പന്റെ 108 മടപ്പുരകളിൽ പറശ്ശിനിക്കടവിന്റെ പേരില്ല എന്നറിയാമോ😅 അതായത് മുത്തപ്പൻ പറശ്ശിനിക്കടവിലെത്തിയതായി പട്ടോലകളിൽ പറയുന്നില്ല. പറശ്ശിനിക്കടവ് പിന്നീട് വളർന്നുവന്ന ഒരു ക്ഷേത്രമാണ്.
തീയ്യ വംശം എന്നൊരു സംഘടന ഉണ്ടാക്കി കുന്നത്തൂർപാടിയിലെ ആദിവാസി സമൂഹങ്ങൾക്കെതിരെ ചിലർ പച്ചക്ക് ജാതീയത പറഞ്ഞു കൊണ്ട് കോടതിയിൽ പോയിരുന്നു. അവസാനം അവിടുന്ന് കോടതി ആദിവാസികളുടെ കൂടെ നിന്നു. കേസ് കൊടുത്തവരെ താക്കീത് നൽകി പറഞ്ഞുവിട്ടു.
മുത്തപ്പൻ ആരാധനയിൽ എല്ലാ ജാതിക്കാർക്കും മതക്കാർക്ക് പോലും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പങ്കുണ്ട്. അതിനെ ജാതിവൽക്കരിക്കാൻ നോക്കുമ്പോൾ മനസ്സിലാക്കേണ്ട കാര്യം മുത്തപ്പൻ കുടുംബത്തിനെ എതിർത്ത ആളാണ് എന്നതാണ്. അയ്യപ്പനെ പോലെ കുടുംബത്തെ ചേർത്തുനിർത്തിയ ആളല്ല.
അതുകൊണ്ട് തന്നെ മുത്തപ്പൻ നമ്പൂതിരി കുടുംബത്തിൽ ജനിച്ചു എന്നത് തന്നെയാണ് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട സത്യം. അതിൽ ഓരോ ജാതിക്കാരും അവകാശം പറഞ്ഞു വരുന്നത് തികച്ചും വർഗീയപരം മാത്രമാണ്. ജാതീയതക്കെതിരെ നിലകൊണ്ട ഒരു ദൈവത്തിന്റെ ജാതി ചികഞ്ഞ് പോയാൽ നിങ്ങളെയാവും പുള്ളി ഏറ്റവും കൂടുതൽ വെറുക്കുന്നത്. അതുപോലെ ജാതീയമായ അജണ്ടകൾ നമ്പൂതിരിയെ പോലെ നായർക്കും തീയ്യർക്കും ഒക്കെയുണ്ട് എന്ന് മനസ്സിലാക്കുക👍
സത്യം💯 ഇതിന്റെ പിറകിൽ വലിയൊരു അജണ്ടയുണ്ട്. തീയ്യവംശം എന്നൊരു ഫേസ്ബുക്ക് പേജുണ്ട്. അതിൽ വരുന്ന പോസ്റ്റുകൾ കണ്ടാൽ തന്നെ അമ്മാതിരി വർഗീയതയാണ്
ഒരു ചോദ്യം. മുത്തപ്പൻ നമ്പൂതിരി കുടുംബത്തിൽ ജനിച്ചു എന്ന് എവിടെ നിന്നാണ് അറിയാൻ സാധിച്ചത്. മുത്തപ്പനെ പാടികുട്ടിയമ്മ കണ്ടെടുത്തു എന്നാണ് തോടറ്റങ്ങളിൽ ഉള്ളത്. പാടിക്കുറ്റി അന്തർജനം ആണെന്ന് പോലും എവിടെയും പ്രസ്ഥാവിക്കുന്നില്ല.
പിന്നെ പുരളിമലയിൽ തീയ്യർ തന്നെയാണ് പൂജ. പുരളിമല മടപ്പുരയിലും ആരൂഡമായ പുരളിമല ചിത്രപീഠത്തിലും തീയ്യർ ആണ് പൂജ. കുന്നത്തൂർപാടിയിൽ പൂജ അടിയാനും ഉടമസ്ഥതത നായനാർക്കും ആണ്.
108 മടപ്പുരകൾ ഒന്ന് അന്വേഷിച്ചു നോക്കൂ എത്ര മടപ്പുരയിൽ തീയർ പൂജ ഉണ്ടെന്ന്.
കുന്നത്തൂരിൽ പൂജ ചെയ്യുന്നത് അടിയാനും അടിയാത്തിയും പൂജ ചെയ്യാത്ത അടിയാൻ ആൾ അടിയാൻ. പൂജ ചെയ്യുന്ന തീയൻ മടയൻ. ചെയ്യാത്ത തീയൻ ആൾ മടയൻ.
@@roopakk6821 തിരിച്ചു ചോദിച്ചാൽ നിങ്ങൾ എന്ത് പറയും? മുത്തപ്പൻ തീയ്യൻ ആണെന്ന് പറയുന്നത് തീയ്യ സംഘടനകൾ മാത്രമാണ്. ലോകം മൊത്തം പറയുന്നത് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത് എന്നാണ്.
അതിനുള്ള തെളിവ് മുത്തപ്പന്റെ പട്ടോലകളിൽ തന്നെ പറയുന്നുണ്ട്. ബ്രാഹ്മണ കുടുംബത്തിന്റെ പരാമർശങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും. തെളിവുകളോട് കൂടി തന്നെയാണ് ഇതൊക്കെ പറയുന്നത്.
പ്രയാട്ടുകര സ്വരൂപം പണ്ട് ക്ഷത്രിയരാണ് ഭരിച്ചിരുന്നത്. പക്ഷേ ബ്രാഹ്മണ കുടുംബങ്ങൾ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. അതിൽ മുത്തപ്പന്റെ കുടുംബവും ഉണ്ട്.
ഏറ്റവും വലിയ കാര്യം മുത്തപ്പൻ വീട്ടിലെ രീതികൾ വെറുത്താണ് വീട് വിട്ട് ഇറങ്ങിയത് എന്നാണ്. അപ്പോൾ മുത്തപ്പൻ ബ്രാഹ്മണ രീതികൾക്ക് യോജിക്കാത്ത ഒരു വ്യക്തി ആയിരുന്നു എന്നാണ് അർത്ഥം. അതിൽ എവിടെയാണ് ബ്രാഹ്മണ അജണ്ട?
മുത്തപ്പൻ ആരാധന ഉണ്ടായത് തന്നെ ആദിവാസികളുടെ രക്ഷകനായി വന്നത് കൊണ്ടാണ്. അല്ലാതെ തീയ്യർക്കും നമ്പ്യാർക്കും വേണ്ടിയല്ല മുത്തപ്പൻ പടക്ക് ഇറങ്ങിയത്. തീയ്യർ പൂജ ചെയ്യുന്നത് ഒരേയൊരു കാരണം കൊണ്ടാണ്. മുത്തപ്പന് ഏറ്റവും പ്രിയപ്പെട്ട തെങ്ങിൻ 'കള്ള്' ചെത്തുന്നത് തീയ്യരാണ്. അപ്പോൾ അവർക്ക് നേദിക്കാൻ എളുപ്പം ഉണ്ടാവും. ഇതാണ് പ്രധാന കാരണം
മുത്തപ്പൻ മറ്റു തെയ്യങ്ങളെ പോലെ ഒരു ജാതിയുടെയും കുലദൈവം അല്ല. മതത്തിന്റെയും അല്ല. ഒരു രീതിയിലുള്ള ജാതിയോ മതമോ മുത്തപ്പനില്ല.
പുരളിമലയിൽ പൂജ ചെയ്യുന്നത് തീയ്യർ ആണെന്ന് എവിടുത്തെ അറിവാണ്? കാര്യം നാട്ടിൽ മിക്ക ഇടത്തും തീയ്യരാണ് മടയർ ആവാറ്. പക്ഷേ കുന്നത്തൂർപ്പാടി, പുരളിമല അടക്കം മുത്തപ്പന്റെ ആരൂഢങ്ങളിൽ പല ഇടങ്ങളിലും അടിയാൻമാർ പൂജ ചെയ്യുന്നുണ്ട്. അവിടെയൊക്കെ മടയരും അവർ തന്നെ.
മുത്തപ്പന്റെ തോറ്റത്തിൽ പറയുന്ന എളേടത്ത് അരമനയും മൂത്തേടത്ത് അരമനയും അഞ്ചരമനക്കൽ വാഴുന്നവരുടെ രണ്ട് അരമനകൾ ആണ്. എരുവേശി വാഴുന്നവർ വരക്ക ഇല്ലം തിയ്യർ ആയിരുന്നു. അയ്യൻ എന്ന പേരിൽ മുത്തപ്പൻ അറിയപ്പെട്ടിരുന്നത് കൊണ്ടാണ് അയ്യങ്കര എന്ന പേര് വന്നത്, അതിനാൽ തന്നെ അയ്യങ്കര വഴുന്നോർ എന്ന് പറയപ്പെട്ടു. അവസാനത്തെ മന്നനാർ ആയ മൂത്തേടത്ത് അരമനക്കൽ കുഞ്ഞി കേളപ്പൻ മന്നനാർ 1902ഇൽ മരണപ്പെട്ടതോട് കൂടി കുന്നത്തൂർ പാടിയുടെ അവകാശം മന്നനാരുടെ സാമാന്തന്മാർ ആയിരുന്ന കാരകാട്ടിടം നായന്മാർ ഏറ്റെടുത്തു. നിങ്ങളുടെ പഠനം വളരെ തെറ്റ് ആയിരുന്നു.
ബ്രാഹ്മണൻ ഇല്ലം ആയിരുന്നില്ല, വരക്ക ഇല്ലം തിയ്യർ ആണ്. മടയൻ ആയി കർമങ്ങൾ ചെയ്യാൻ തിയ്യർക് മാത്രമേ അവകാശം ഉള്ളു എവിടെയായാലും. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും വരക്ക ഇല്ലം തിയ്യരുടെ ഉടമസ്ഥതയിൽ ആണ്, തയ്യിൽ തറവാട്ട് കാർ.
വളരെ ബ്രില്യന്റ് ആയിട്ടുള്ള കുത്തിത്തിരിപ്പ് ഒരേ സമയം ബ്രാമണ വിരോധവും ഒപ്പം വിശ്വാസികളുടെ കൂടെ ആണ് എന്ന തോന്നലും ഉണ്ടാവുന്നുണ്ട് അടിപൊളി ആയിട്ടുണ്ട് നല്ല കുത്തിരിപ്പ്.....
അയ്യങ്കര മന അല്ല. എളേടത് മന ആണ്. വരക്ക ഇല്ലം തിയ്യർ വാഴുന്നവരുടെ അഞ്ച് അരമനകളിൽ രണ്ട് അതായത് എളേടത്ത്, മൂത്തേടത്ത്. ഇത് ആണ് മുത്തപ്പന്റെ തോറ്റത്തിൽ പറയുന്നത്.
onnum poornamalla
❤️