നാണക്കേട് പേടിച്ചുള്ള ജീവിതങ്ങൾ| Living With The Fear Of Being Judged

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #keralawedding #marriagesurvey
    # / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

ความคิดเห็น • 232

  • @vijiviyagparambil7038
    @vijiviyagparambil7038 ปีที่แล้ว +309

    ജനിക്കുന്നു... നാട്ടുകാർ എന്ത് വിചാരിക്കും എന്ന് പേടിച്ചു ജീവിക്കുന്നു... മരിക്കുന്നു.. ശുഭം.
    - ഒരു ശരാശരി മലയാളിയുടെ ജീവിതം 🤷🏻‍♀️

  • @user-rq1uy6bo5m
    @user-rq1uy6bo5m ปีที่แล้ว +109

    ഞാൻ എംടെക് കഴിഞ്ഞു ഇപ്പോൾ Ph D ചെയുക ആണ് . 28 വയസ്സായി. സ്വന്തം ലൈഫ് പാർട്നെർനെ ഒറ്റയ്ക്കു കണ്ടുപിടിക്കാൻ ഉള്ള ഫ്രീഡം പരെന്റ്സ് തന്നു. അങ്ങനെ കുറച്ച അധികം പേരെ മീറ്റ് ചെയ്തും സംസാരിച്ചും എനിക്ക് ഇഷ്ടം തോന്നിയത് ഒരു ഫിറ്റ്നസ് ട്രൈനേരെ ആണ് . സ്വന്തമായി ജിം ഉണ്ട്... ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാസം കിട്ടുന്ന ശമ്ബളത്തിൽ കൂടുതൽ വരുമാനം ഉണ്ടാകുന്നു..ഡിഗ്രി ഉണ്ട് ...ഞാൻ സംസാരിച്ചതും 28 വയസുവരെ ഉള്ള എന്റെ ജീവിതത്തിൽ പരിചയപ്പെട്ടതും ആയ പുരുഷന്മാരിൽ എനിക്ക് ഏറ്റവും compatible ആൻഡ് ഉണ്ടേർസ്റ്റാന്ഡിങ് ആയി തോന്നിയത് ഈ മനുഷ്യൻ ആണ്. നല്ല ഫാമിലിയും ആണ്. പക്ഷെ എന്റെ പരന്റ്സിന്റെ പ്രധാന വിഷയം ഡോക്ടറേറ്റ് ഉള്ള ഞാൻ ഒരു ഫിറ്റ്നസ് ട്രൈനേരെ വിവാഹം ചെയ്താൽ നാട്ടുകാർ എന്ത് പറയും എന്ന ആണ്. 'അമ്മ എന്നോട് പറഞ്ഞു ഞങ്ങള്ക് ബന്ധുക്കളോട് പറയാൻ നാണക്കേട് ആണ്..നീ എങ്ങനെ അവനേം കൂട്ടി അവരുടെ മുന്നിലോക്കെ പോവും എന്നൊക്കെ ചോദിക്കുന്നു/ ഈ പറയുന്ന ബന്ധുക്കൾ എനിക്ക് ഒരു മുട്ടായി പോലും വാങ്ങിത്തന്നിട്ടില്ല...പിന്നെ എന്തിനാണ് അവരുടെ മുന്നിൽ മതിപ്പ് ഉണ്ടാകാൻ എന്റെ ഇഷ്ടങ്ങൾ മാറ്റി വെക്കേണ്ടത് എന്ന എനിക്ക് മനസിലാവുന്നില്ല.

    • @vijiviyagparambil7038
      @vijiviyagparambil7038 ปีที่แล้ว +21

      Fitness training മറ്റ്‌ ഏതൊരു ജോലിയെയും പോലൊരു ജോലി ആണെന്ന് പറയു. ആമിർഖാന്റെ മകൾ ഇറാ ഖാന്റെ fiance ഒരു fitness trainer ആണ്.

    • @Ash-sr6xi
      @Ash-sr6xi ปีที่แล้ว +12

      നിങ്ങൾക്ക് അയാളെ ഇഷ്ടം ആണെങ്കിൽ വേറെ ആരെ നോക്കാൻ. എന്ത് ജോലി ആണെന്നുള്ളതിൽ അല്ല കാര്യം, അതിൽ അയാൾക്കുള്ള interestil ആണ് കാര്യം. 5 ലക്ഷം രൂപ മാസം ഉണ്ടാകുന്ന ഒരു hairstylist ഫ്രണ്ട് ഉണ്ട് എനിക്ക്. ഒരു എഞ്ചിനീയർ ആയ എനിക്ക് അവളുടെ പകുതി പോലും വരുമാനം ഇല്ല.

    • @riaithal
      @riaithal ปีที่แล้ว +13

      നിങ്ങൾക് അയാളെയും അയാൾക് നിങ്ങളെയും ഒരുപോലെ ഇഷ്ടമാണെങ്കിൽ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകു.. നിങ്ങൾ രണ്ടുപേരുമാണ് ജീവിക്കാൻ പോകുന്നത്.. നിങ്ങൾ സന്തോഷമായിട്ടിരിക്കുന്നോ എന്നുള്ളതാണ് പ്രധാനം 🥰🥰

    • @Nandha-Kishore
      @Nandha-Kishore ปีที่แล้ว +4

      Good

    • @PriyaPriya-jy2wh
      @PriyaPriya-jy2wh 10 หลายเดือนก่อน +1

      നിങ്ങളുടെ മനസ്സിൽ നല്ല എന്ന് തോന്നുന്നത് ചെയ്യുക

  • @abymathew1815
    @abymathew1815 ปีที่แล้ว +345

    മരിച്ചു കിടക്കുമ്പോൾ പോലും ചുറ്റും നില്കുന്നവർ എന്ത് വിചാരിക്കും എന്നൊരു നാണക്കേട് നമ്മുടെ മനസ്സിൽ കാണും... ആ ലെവലിൽ conditioned ആണ് നമ്മൾ...🤦🏽‍♂️

    • @boss50726
      @boss50726 ปีที่แล้ว +5

      Sad aakale bro 😢

    • @Surya-bz2mw
      @Surya-bz2mw ปีที่แล้ว +2

      Athukondu mathrum comment ezhuthun avasarum kittiya njan😊

    • @1stimpression271
      @1stimpression271 ปีที่แล้ว +3

      Marichu kidannalum chamanju kidakkanam..

    • @abymathew1815
      @abymathew1815 ปีที่แล้ว +8

      @@boss50726 sed ആവാതെ സ്വയം മാറൂ... ഞാനൊക്കെ ഇപ്പൊ ഒരു നാണവും ഇല്ലാത്ത ലെവലിൽ ആയി...🤣🤣✌🏽

    • @Advocateപടവീരൻ
      @Advocateപടവീരൻ ปีที่แล้ว +1

      സത്യം bro

  • @beautifulworld8675
    @beautifulworld8675 ปีที่แล้ว +62

    വിവാഹം കഴിഞ്ഞാൽ പിന്നെ അത് toxic ആയ ബന്ധമാണെന്നാലും നാണക്കേട് ആലോചിച്ച് അതിൽ തന്നെ തുടരുന്ന അവസ്ഥ ഉണ്ട്

  • @aswanathv
    @aswanathv ปีที่แล้ว +72

    ഞാൻ ഡിവോഴ്സ് ചെയ്തപ്പോൾ എന്റെ വീട്ടുകാരുടെ ആദ്യത്തെ വിഷമം എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടില്ല എന്നതാരുന്നു. എന്റെ അച്ഛന്റെ torturing സഹിക്കാൻ പറ്റാതെ അമ്മയെ ഞങ്ങൾ മക്കളുടെ കൂടെ നിർത്താൻ തീരുമാനിച്ചപ്പോൾ അമ്മയുടെ ആധിയും ഇതായിരുന്നു. ഏറ്റവും വെഷമം അമ്മയുടെ നാത്തൂന്മാർക്കാരുന്നു അവരുടെ കല്യാണം കഴിഞ്ഞ് പോയ പെണ്മക്കൾക്കു അവരുടെ വീട്ടിൽ നാണക്കേടാണത്രെ... അതിലും ഭേദം എല്ലാം സഹിച്ചു എല്ലാർക്കും വേണ്ടി അമ്മ ഇപ്പോഴും ദുരിതമനുഭവിച്ചു ജീവിക്കുന്നു... ഇതൊക്കെ കൊണ്ടാണ് പല വിസ്മയമാരും ഉണ്ടാവുന്നത്. എന്തെങ്കിലും സംഭവിച്ചാൽ എല്ലാരും അപ്പോൾ സഹതപിക്കും പക്ഷെ അത് prevent ചെയ്യാൻ തയ്യാറുമല്ല. സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്ന് നാട്ടുകാർടെയും വരെ സന്തോഷം നോക്കി ജീവിക്കുന്നതിൽ പോവുന്നത് നമുക്കു തന്നെയാണ്. ഇവരാരും അതോർത്തു നമ്മുടെ കൂടെ കാണുകയുമില്ല. ഈ 36ആം വയസ്സിൽ അത് മനസ്സിലാക്കിയപ്പോൾ നഷ്ടപെട്ടത് പലതും നേടാനുള്ള വിലപ്പെട്ട സമയമാരുന്നു.

    • @Maji-vz1oc
      @Maji-vz1oc ปีที่แล้ว +1

      Kuttikal undo??

    • @Maji-vz1oc
      @Maji-vz1oc ปีที่แล้ว +1

      @aswanathv kuttikal undo? Nigalk job undo?? Ippol happy aano?

    • @aneesh_sukumaran
      @aneesh_sukumaran ปีที่แล้ว +2

      സമയം കഴിഞ്ഞിട്ടില്ല ഇനിയും കിടക്കുകയല്ലേ. ഇഷ്ടമുള്ളത് ചെയ്യുക , സന്തോഷമായിരിക്കുക.👍

  • @purplebutterflybtsart8470
    @purplebutterflybtsart8470 ปีที่แล้ว +114

    നാട്ടുകാർ എന്തു പറയും..🤭
    നാട്ടുകാരോടു എന്തു പറയും.. 🤔
    ഈ രണ്ട് കാര്യങ്ങൾക്കു lifeൽ importance കൊടുക്കാതിരുന്നാൽ മതി നല്ല മനസമാധാനം കിട്ടും👍🏻

  • @christie1731
    @christie1731 ปีที่แล้ว +104

    Marrital life എത്ര toxic ആണെങ്കിലും ഈ പറഞ്ഞ society കാരണം അതിൽ തന്നെ continue ചെയ്യപ്പെടേണ്ടി വരുന്നു. Even parents know the reality all about they were physically and verbally abused. It ends up with a suicide or homicide.

  • @jissebastian6459
    @jissebastian6459 ปีที่แล้ว +99

    വിളിച്ചാൽ സഹായത്തിനു വരാത്ത ഏതോ ചിലർക്ക് വേണ്ടി എക്കാലവും കൂടെ ഉണ്ടാവേണ്ട മക്കളെ വെറുപ്പിക്കരുത് എന്ന് ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞത് ഓർക്കുന്നു.. അവർക്ക് മനസിലായോ എന്ന് ഇപ്പോഴും അറിയില്ല.

    • @onlydreams4328
      @onlydreams4328 ปีที่แล้ว +7

      Ente parents eppozhum naattukarkkum kudumbakkarkum vendi jeevikkunnavara....ithinidayil makkal undenn orkkunno entho... Aarkk ariyam🤷‍♀️

    • @Kanmani-u7e
      @Kanmani-u7e ปีที่แล้ว +2

      അടിപൊളി, ഇതാ എനിക്കും മനസിലാകാതെ.. ഒരു ഉപയോഗം, സഹായം ചെയ്യാത്ത ബന്ധുക്കൾ, അവർ എന്ത വിചാരിക്കും എന്നതാ ഏറ്റോം പേടി😬😬അവരെ കാണുന്ന തന്നെ വെല്ലോ നൂറ്റാണ്ടിലും ആ, എന്നിട്ട അവരെ ഓർത്തു ഇവർക്കു സങ്കടം... എന്നിട്ട് വെല്ലോ പ്രേമം ഉണ്ടെന്ന് പറഞ്ഞാൽ, നീ ഞങ്ങൾക് നാണക്കേട് ഉണ്ടാക്കി na ഉള്ള പറച്ചിലും, എനിക്ക് ഇതാ മനസിലാകാത്ത, ഒരാളെ സ്നേഹിക്കുന്നത് ഏറ്റോം വെല്യ നാണക്കേട🤦🏻‍♀️🤦🏻‍♀️

  • @production_art
    @production_art ปีที่แล้ว +46

    ഞാൻ digital marketing ചെയ്യുന്ന വ്യക്തിയാണ്. എനിക്ക് ഇപ്പോൾ 23 വയസ്സായി. ഒരു ശരാശരി ഗവൺമെന്റ് ഉദ്യോഗസ്ഥൻ വാങ്ങിക്കുന്ന ശമ്പളം ഞാൻ മാസം ഉണ്ടാക്കുന്നുണ്ട്. ഞാൻ വീട്ടിൽ നിന്നാണ് വർക്ക് ചെയ്യുന്നത്.
    പക്ഷേ അത് വീട്ടുകാർക്കും നാട്ടുകാർക്കും പിടിക്കുന്നില്ല. എവിടേക്കെങ്കിലും ഇറങ്ങിയാൽ ആകെ ഒരേ ചോദ്യമേയുള്ളൂ വേറെ ഒരു പണിയും റെഡിയായിട്ടുണ്ടാവില്ല ലേ. ഇത് കേട്ട് കേട്ട് മെന്റലി ഇപ്പോൾ വളരെ ഡൗണാണ്.
    അതുപോലെ ഞാൻ ഒരു ഇൻട്രോ വേർട്ട് ആണ്. ആരെങ്കിലും എന്തെകിലും പറഞ്ഞാൽ പെട്ടെന്ന് ഫീലാവും. അതിനെ അതിജീവിക്കാൻ അങ്ങോട്ട് കഴിയുന്നില്ല

    • @boss50726
      @boss50726 ปีที่แล้ว +9

      Just buy something useful to you and others around you feel impossible for you to buy..they will keep shut..
      Or else take screenshot of your bank balance and show them 😅

    • @parvathi2525
      @parvathi2525 ปีที่แล้ว +6

      Move out

    • @Ash-sr6xi
      @Ash-sr6xi ปีที่แล้ว +5

      എന്തിനാണ് അവര് പറയുന്നത് കേട്ട് വിഷമിക്കുന്നത്.. തനിക്ക് വേണ്ടത് പോലെ അടിച്ചു പൊളിച്ചു ജീവിക്കൂ.. അവരുടെ കുത്തുവാക്കുകൾ തന്നെ ബാധിക്കുന്നില്ല എന്ന് കാണുമ്പോൾ അവർ മിണ്ടാതിരുന്നോളും.. ഇനി അതും പറ്റുന്നില്ലേൽ വരുമാനം ഉണ്ടല്ലോ മാറി താമസിക്കൂ .. ലോകം ഇങ്ങനെ പരന്നു കിടക്കല്ലേ explore ചെയ്യ് 🤗

    • @ashifaachu6298
      @ashifaachu6298 ปีที่แล้ว +3

      Mind cheyyarunth bro

    • @dev-zs8yf
      @dev-zs8yf ปีที่แล้ว

      Varumanam ille bro...athanne vallye karya.

  • @nitheeshprasannan5174
    @nitheeshprasannan5174 ปีที่แล้ว +72

    ബൈക്ക് ഇൽ പോകുമ്പോൾ സൺഗ്ലാസ് വച്ചാൽ നാട്ടുകാര് എന്ത് വിചാരിക്കും എന്ന് കരുതി പൊടിയും വെയിലും സഹിച്ചു പോകുമായിരുന്നു ഞാൻ.😂😂😂😂

    • @baluvk5510
      @baluvk5510 ปีที่แล้ว +1

      😂

    • @aswathikrishnak8280
      @aswathikrishnak8280 ปีที่แล้ว

      😂

    • @vavasa6347
      @vavasa6347 ปีที่แล้ว +2

      Eppozhum angane pokarund😂😂😂😂😂😂😂😂

    • @nitheeshprasannan5174
      @nitheeshprasannan5174 ปีที่แล้ว +2

      ​@@vavasa6347 ഭാര്യേ.... നഗ്ന സത്യങ്ങൾ വിളിച്ചു പറയരുത്... മ്മ്മ് പൊയ്ക്കോ

    • @vavasa6347
      @vavasa6347 ปีที่แล้ว

      😂😂😂😂😂😂😂

  • @aswathysr5710
    @aswathysr5710 ปีที่แล้ว +36

    ഇത്രേം പഠിച്ചിട്ട് Govt. ജോലി ഇല്ലെങ്കിൽ മറ്റുള്ളോർ എന്ത്‌ വിചാരിക്കും. ഇതും ഉണ്ട് 😮😮😮😮😮

  • @roshnirl
    @roshnirl ปีที่แล้ว +35

    ഇന്ന് കൂടി ഫ്രണ്ട് discuss ചെയ്യ്ത വിഷയം.ബാംഗ്ലൂർ ഡേയ്സിൽ പറയുന്ന പോലെ ആരുടെയല്ലാമോ പ്രതീക്ഷയുടെ പ്രഷർ കുക്കറിൽ ജീവിച്ച് വീർപ്പുമുട്ടുന്നു

  • @divyanandu
    @divyanandu ปีที่แล้ว +24

    എന്റെ ഒരു cousin സ്നേഹിക്കുന്ന പെൺകുട്ടിക്ക് പ്രായം അവനെക്കാൾ കൂടുതൽ ആണ്. ജാതി മതം ജാതകം എല്ലാം നോക്കുന്ന teams ആണ്. പക്ഷെ ഇപ്പൊ ജാതി ഏതായാലും കുഴപ്പമില്ല പ്രായം കുറഞ്ഞ പെൺകുട്ടിയെ കിട്ടിയില്ലേ നിനക്ക് പ്രേമിക്കാൻ... നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാണ് എന്നൊക്കെയാണ് എന്റെ പ്രിയപ്പെട്ട കുടുംബക്കാർ അവനോടു ചോദിച്ച് കൊണ്ടിരിക്കുന്നത് 🙄 നാട്ടുകാർ അറിഞ്ഞാൽ എന്ത് പറയും... ഈ ഒരു ചോദ്യത്തിന് ജീവിതത്തിന്റെ ഗതി തന്നെ മാറ്റാനുള്ള അത്രയും ശക്തിയുണ്ട് 😏🤦‍♀️

  • @mimosa_1824
    @mimosa_1824 ปีที่แล้ว +35

    എന്റെ വീട്ടിൽ ഇഷ്ട്ടം ഉള്ള ആളെ കല്യാണം കഴിക്കാനും, പഠിക്കാനും ഇഷ്ട്ടം ഉള്ളപോലെ സ്വന്തം കാര്യങ്ങൾ ഒക്കെ ചെയ്യാം ആരും ചോദിക്കാറില്ല.. പണ്ട് തൊട്ടേ അമ്മ പറയും പഠിക്കേണ്ട time il പഠിച്ചു ജോലി ഒക്കെ വാങ്ങി സ്വന്തം കാലിൽ നിൽക്കണം എന്നിട്ട് ആ സമയം ഇഷ്ട്ടം ഉള്ള ആളെ ഇണ്ടെങ്കിൽ നിങ്ങൾക്ക് കല്യാണം കഴിക്കാം എന്നൊക്കെ അങ്ങനെ വളരെ ചെറുപ്പത്തിൽ കെട്ടു വളർന്നത് കൊണ്ട് അങ്ങനെ ഉള്ള thoughts ഒന്നും ഇണ്ടായില്ല. ഒരു പക്വത വന്നതിനുശേഷമാണ് റിലേഷൻഷിപ്പ് ഒക്കെ വേണം എന്ന് തോന്നിയത് പോലും.
    But കോമഡി അതല്ല ഇതേ parents തന്നെ ആണ് വീട്ടിൽ അനിയൻ വഴക്ക് ഇണ്ടാക്കുമ്പോൾ ഞാൻ തിരിച്ചു കുറച്ച് അധികം ശബ്ദത്തിൽ സംസാരിച്ചാൽ അല്ലെങ്കിൽ ദേഷ്യപ്പെട്ടാൽ അയ്യോ ഇങ്ങനെ ഒച്ച എടുക്കല്ലേ നാട്ടുകാര് കേട്ടാൽ എന്ത് വിചാരിക്കും നാണക്കേടാണ്, ആ വീട്ടിലെ പെണ്ണകൊച്ചു എന്നും എന്തൊരു ബഹളം ആണ് എന്നൊക്കെ പറയും, വല്ല ആലോചനകൾ ഒക്കെ വരുമ്പോൾ അടുത്തൊക്കെ അന്വേഷിക്കുമ്പോൾ അവര് ഇതൊക്ക പറയും, കെട്ടി ചെല്ലുന്ന വീട്ടിൽ ഈ സ്വഭാവം ആണെങ്കിൽ ഞങ്ങൾക്ക നാണക്കേടും കുറ്റവും ഇണ്ടാവുന്നെഎന്ന് എന്നെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കാറുണ്ട്
    note the point ഞാൻ ചെയ്ത തെറ്റ് ദേഷ്യം വന്നപ്പോൾ അല്ലെങ്കിൽ നമുക്ക് എതിരെ ഇല്ലാത്ത കാര്യം പറയുമ്പോൾ ദേഷ്യത്തിൽ ഒച്ചയിൽ സംസാരിച്ചു 😂😅
    തിരിച്ച് അവൻ ഒച്ചവെ യ്ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ച അവൻ ആൺകുട്ടിയല്ലേ അവനെ ആരും ഒന്നും പറയില്ല എന്നും പറയും... 90s kid ആയ പാവം ഞാൻ അന്നൊക്കെ ഇത് കേട്ട് room il പോയി ഇരുന്നു കരയു അല്ലെങ്കിൽ മിണ്ടാതെ പറയാൻ ഉള്ളതൊക്കെ ഉള്ളിൽ അടക്കി പിടിച്ചു ഒരു ഇരിപ്പുണ്ട്.
    ഇതേ same കാര്യം 2003 il ജനിച്ച എന്റെ അനിയത്തിയോട് പറഞ്ഞാൽ അവള് പറയും പോയി പണി നോക്ക് അവരെ ആരെയും എനിക്ക് അറിയാൻകൂടി പാടില്ല പിന്നെ ഞാൻ എന്തിനാ അവരെ നോക്കുന്നെ എന്ന് 😂😅.. അതുകൊണ്ട് തന്നെ ഇപ്പോ എന്തുണ്ടെങ്കിലും അപ്പപ്പോൾ ഉള്ളത് അപ്പോൾ തന്നെ പറഞ്ഞു അവിടെ തന്നെ തീർത്തിട്ട് ഇരുന്നാലേ ഒരു സമാധാനമുള്ള😂..
    ഇപ്പൊ എന്ത് പറഞ്ഞാലും തിരിച്ച് ചോദ്യം ചോദിക്കുമ്പോൾ അതിന് ഉത്തരം ഇല്ലാത്തോണ്ട് അവരും ഒന്നും മിണ്ടാറില്ല😂😂😂

    • @chaplin1669
      @chaplin1669 ปีที่แล้ว

      😂😂😂😂😂❤❤❤

  • @daffodilgirl356
    @daffodilgirl356 ปีที่แล้ว +7

    ഇതേപോലെ കുറെ നാട്ടുകാരും ബന്ധുക്കളും പിന്നെ എല്ലാം തികഞ്ഞു എന്നു വിശ്വസിക്കുന്ന കുറെ പരട്ട സഹപാഠികളും കാരണം ജീവിതം കോഞ്ഞാട്ടയായ വെക്തി ആണ് ഞാൻ. Underweight ആണ് ഞാൻ അനുഭവിച്ച bodyshamingnu ഒരു കൈയും കണക്കും ഇല്ല. Wrist വന്നു വിരൽ വച്ച measure ചെയ്യും ചിലരുടെ ക്രൂരമായ പരിഹാസം മാനസികമായി ഒരുപാട് തളർത്തി confidence തകർത്തു... പലപ്പോഴും മരിച്ചാലോ എന്നു വരെ തോന്നിട്ടുണ്ട്... എന്നെ കൊണ്ട് ഒരു സ്കൂട്ടർ പോലും ഓടിക്കാൻ പറ്റിയില്ല വണ്ടി കൊണ്ട് ഇറങ്ങിയാൽ പറയും ഇതൊക്കെ ആരോഗ്യം ഉള്ളവർക്കു പറ്റിയ പണിയ എന്നൊക്കെ... അങ്ങനെ ജീവിതം മുഴുവൻ ഒരു shellil ജീവിച്ചു ഈ നശിച്ച സമൂഹം കാരണം.

  • @totarsco2823
    @totarsco2823 ปีที่แล้ว +39

    എന്റെ ഒരു പെൺ സുഹൃത്തിന് ഒരു ആവിവഹിതനായ ഒരു വ്യക്തിയെ ഇഷ്ട്ടമാണ് പക്ഷെ അവരോട് തുറന്നു പറയാൻ അവൾക്ക് മടി.. കാരണം അവർ രണ്ടുപേരും 20 വയസ്സ് ഓളം difference ഉണ്ട് ഇങ്ങനെ കൂടുതൽ Age difference ഉള്ള ആളെ കെട്ടിയാൽ നാട്ടുകാർ അല്ലേൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്ത് പറയും എന്ന ഭയത്തിൽ അത് പറയാതെ നടക്കുന്നു.. ഇവിടെ സ്വന്തം ഇഷ്ടവും ആ വ്യക്തിയുടെ ഇഷ്ടവും നോക്കേണ്ടതിന് പകരം നാട്ടുകാർ എന്ത് പറയും എന്ന ചിന്തയെ അവൾ എന്തിന് ഇത്ര ഭയപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല

  • @user-ot4nx5cr5c
    @user-ot4nx5cr5c ปีที่แล้ว +28

    ഒരു പെണ്ണ് പ്രസവിച്ചാൽ... അവളുടെ കല്യാണം കഴിഞ്ഞ ഡേറ്റ് മുതൽ കണക്കു കൂട്ടി മാസം എണ്ണി നോക്കി ആ പെണ്ണ് വയറ്റിൽ ഉണ്ടായ ശേഷം ആണോ.. കെട്ടിയത് എന്ന് കണ്ടു പിടിക്കുന്ന ആളുകൾ ഉണ്ട്..
    കുഞ്ഞുങ്ങൾ ഉണ്ടാവാത്ത കാരണം ഉള്ള ചില കുറ്റപ്പെടുത്തലുകൾ ഞാൻ കുറെ കേട്ടതാണ്.. എനിക്ക് pcod ഉണ്ട്.. അതിന് അമ്മായിഅമ്മ എന്റെ വീട്ടുകാരെ വരെ പറഞ്ഞു.. അവർ കെട്ടിക്കും മുൻപ് ശ്രദ്ധിക്കാഞ്ഞിട്ടാണെന്ന്.. പിന്നെ ഹോസ്പിറ്റലിൽ പോയി ഹസിനും പ്രശ്നം ഉണ്ടെന്ന് അറിഞ്ഞു.. അന്ന് മുതൽ പുള്ളിക്കാരി വായ്ക്ക് സിപ് ഇട്ടു..
    നാട്ടുകാരുടെ ചൊറിച്ചിൽ ആണ് ഇപ്പൊ പ്രശ്നം
    ഒരു അമ്മായി എന്നെ എപ്പോ കണ്ടാലും അടിമുടി ഒരു നോട്ടം ആണ്. എന്നിട്ട് ഒരു ചോദ്യം.. "വിശേഷം വല്ലതും.."
    എന്റെ വീടിന്റെ നാലു വീട് അപ്പുറത്തെ ആള് ആണ് ഇത് ഇടയ്ക്കിടെ ചോദിക്കുന്നത്..
    ഒരിക്കൽ ഞാൻ സഹികെട്ടു പറഞ്ഞു.. ആയാൽ അറിയിക്കാം ഇങ്ങനെ ചോദിച്ചു ബുദ്ധിമുട്ടണ്ട..'എന്ന്..
    എനിക്കോ എന്റെ ഹസിനോ ഇല്ലാത്ത പ്രശ്നം ആണ് ഇവർക്കൊക്കെ

    • @aswathysr5710
      @aswathysr5710 ปีที่แล้ว +7

      ഇവിടെയും ഇത് തന്നെ അവസ്ഥ 4yr ആകാൻ പോകുന്നു

    • @AloneMusk20
      @AloneMusk20 ปีที่แล้ว

      നാട്ടിൻപുറം ഊളകൾ ആണ് ഇതിൽ കൂടുതൽ

    • @user-ot4nx5cr5c
      @user-ot4nx5cr5c ปีที่แล้ว +7

      @@aswathysr5710 ഏഴു വർഷം.. പക്ഷെ എനിക്കോ ഹസിനോ ഒരു കുഞ്ഞില്ലാലോ എന്നൊരു വേദന ഉണ്ടായിട്ടില്ല.. പക്ഷെ വേദനിപ്പിക്കാൻ നാട്ടുകാരും വീട്ടുകാരും ഉണ്ട്..

    • @Ash-sr6xi
      @Ash-sr6xi ปีที่แล้ว +2

      @@user-ot4nx5cr5c സത്യം.. ഇത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട് കുട്ടികൾ ഇല്ലാത്ത പലരും വിഷമിക്കുന്നത് അവർക്ക് കുട്ടികളെ വളർത്താൻ പറ്റാത്ത വിഷമം കൊണ്ട് അല്ല.. നാട്ടുകാരും വീട്ടുകാരും ചോദിച്ചു ബുദ്ധിമുട്ടിപ്പിക്കുന്നത് കൊണ്ട് ആണ്. 🫤

    • @JackTheGamerspy-uu2py
      @JackTheGamerspy-uu2py ปีที่แล้ว +1

      Avar parayunna onnum manasilott
      edukkanda. Oru cheviloode kettittatte cheviloode kalayuka.
      Eppozhum chorinjodirikkunnavarkku
      avarude vaya adanjupokunna vidhathhil reply kodukkam.
      EVERYTHING WILL BE OKAY
      DON'T WORRY ❤️

  • @malavikaprakash1938
    @malavikaprakash1938 ปีที่แล้ว +125

    +1 il humanities എടുക്കണം എന്ന് പറഞ്ഞപ്പോൾ science എടുത്തില്ലേൽ full A1 ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കില്ല എന്ന് പറഞ്ഞ random ammayiye ഓർമ്മ വരുന്നു.... 🤭🤭

    • @nisashiras6309
      @nisashiras6309 ปีที่แล้ว +2

      Ennit science edutho?

    • @malavikaprakash1938
      @malavikaprakash1938 ปีที่แล้ว +5

      @@nisashiras6309 eduthu... Science ok aayathukond aa stream il moshamallathe perform cheyyan patti...

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +2

      ​@@malavikaprakash1938science eduthall ethu fieldilum pokam ennu oru advantage und

    • @appuz3836
      @appuz3836 ปีที่แล้ว

      Science edutha nurse Dr aavane petu enn karuthi commerce eduth ipo bcom kainj vere course padikyunu

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว

      @@appuz3836 😂😂mudukan.. IT field vellom nokiyal porayiruno

  • @caffeinated.
    @caffeinated. ปีที่แล้ว +40

    Now i am on my 30s,
    When I was younger in my 20s I was really worried about how scanty my friendship and relative circles are ⭕️…
    most of the time I was alone: home to work and back home….
    I am a nurse by profession, and i have a fewer friends at hospitals too… they called me introvert… non social… not fit for leisure trips…
    I too felt wrong at me at certain points , such as delegating tasks to my colleagues… but that was fine ❤
    only thing i have done is keep by updating myself… technologies and trends
    Now I don’t have a community of people or a circle of friends to impress…
    It's my life… I have my opinions, others can oppose or stay on ❤
    I have family, and they have their own opinions as well…
    Once they called me introvert, in such a view; being introverted is something wrong with our personality. Now people are tagging themselves as introverts on insta profiles ❤
    💌 for you Jaiby
    -Arun

    • @ammuk915
      @ammuk915 ปีที่แล้ว +1

    • @wrongbrothers1991
      @wrongbrothers1991 ปีที่แล้ว +1

    • @mirrfan8844
      @mirrfan8844 ปีที่แล้ว

      Same situation for me but 26 years old and different profession

  • @linetthomas8437
    @linetthomas8437 ปีที่แล้ว +36

    മൂത്തമകന് കുട്ടി ആവാതെ ഇളയ മക്കളായ ഞങ്ങൾക്ക് ആദ്യം കുട്ടി ഉണ്ടായത് നാണക്കേടാണെന്നും പറഞ്ഞ് നാട് നീളെ പറഞ്ഞ് നടന്ന എന്റെ അമ്മായിയാമ്മയെ ഈ നിമിഷം ഞാൻ സ്മരിക്കുന്നു

    • @HD-cl3wd
      @HD-cl3wd ปีที่แล้ว +3

      ഇവിടെ ഞാൻ കുട്ടി ഇല്ലാത്ത സന്തോഷത്തോടെ ചോദിക്കുന്നവന്റെ അണ്ണാക്കിൽ മറുപടി കൊടുത്തു ജീവിക്കുന്നു 😃

  • @anithaks6690
    @anithaks6690 ปีที่แล้ว +13

    ഉൾപ്രദേശത്തും ഗ്രാമ പ്രദേശത്തും കോളനി ഏരിയ yilum ആണ് ഇതുപോലെ ഉള്ള ടീംസ്. റോഡ് side ലും town ഏരിയ യിലും ഫുൾ ഫ്രീഡം ആണ്

    • @HD-cl3wd
      @HD-cl3wd ปีที่แล้ว +1

      അതേ സത്യം

  • @mimosa_1824
    @mimosa_1824 ปีที่แล้ว +54

    എന്റെ jaiby ചേട്ടാ last ഇട്ട കേരത്തിലെ ആണുങ്ങൾക്ക് പെണ്ണ് കിട്ടുന്നില്ല എന്ന vedio ടെ അടിയിൽ ഉള്ള ചില comments നല്ല കോമഡി ആണ്.. ഇപ്പോൾ പറഞ്ഞ ഈ കാര്യം നല്ല ജോലി ഉള്ള പെണ്ണുങ്ങൾ പാവപെട്ട ആണുങ്ങളെ കെട്ടുന്നില്ല, അവര് നല്ല സാലറി ഉള്ള ആൾക്കാരെ നോക്കുള്ളോ എന്നൊക്കെ, അതിനും പെണ്ണുങ്ങൾക്ക് കുറ്റം..
    പിന്നെ 30 വയസുള്ള പെണ്ണുങ്ങൾക് ചെക്കന്മാരെ കിട്ടില്ല പെണ്ണുങ്ങൾക്ക് കുറെ demands ഉണ്ട് അതുകൊണ്ട് ആണ് സിംഗിൾ എന്നൊക്കെ.. അതു ഓർത്തു പെണ്ണുങ്ങളെക്കാ ളും ടെൻഷൻ കുറെ ചേട്ടന്മാർക് ആണ്..😂
    നമ്മുടെ ഇഷ്ട്ടം അല്ലെ നമ്മൾ നമ്മുടെ same qualifications ഉള്ള ആള് വേണോ, അതിനും കുറവുള്ള ആള് മതിയോ എന്നൊക്കെ തീരുമാനിക്കുന്നത്. നമുക്ക് priority എന്താണോ അതല്ലേ നോക്കുള്ളോ അതിനും കുറ്റം ആണ്.😅

    • @nisashiras6309
      @nisashiras6309 ปีที่แล้ว +21

      എങ്ങനെ എന്ത് എവിടെ സംഭവിച്ചാലും പെണ്ണുങ്ങൾക്കാണ് കുറ്റം....🤦

    • @mimosa_1824
      @mimosa_1824 ปีที่แล้ว +6

      @@nisashiras6309 sathyam 😓

    • @ammu_jyothi
      @ammu_jyothi ปีที่แล้ว +20

      ​​​@@mimosa_1824കോമഡി എന്താണെന്ന് വെച്ചാൽ ആണുങ്ങൾ വെക്കുന്ന ഡിമാൻഡിനെ കുറിച്ച് ഇവർ പറയില്ല. കാശ് ഉള്ള പയ്യന് മാത്രേ പെണ്ണ്‌ കിട്ടൂ എന്ന കരച്ചിൽ ആണ്. കാശ് ഉള്ള പയ്യൻ അവന്റെ status ന് അനുസരിച്ച് അല്ലെ ഒരു റിലേഷൻ നോക്കൂ അല്ലാതെ നോക്കില്ലല്ലോ. അത് പക്ഷെ പറയില്ല.
      ഇവിടെ മിക്ക ആണുങ്ങളും കല്യാണം കഴിക്കുന്നത് അമ്മയ്ക്ക് വീട്ടുജോലികളിൽ സഹായത്തിന് ഒരാൾ വേണം എന്ന് ധാരണയിൽ ആണെന്ന് എനിക്ക് ചില കല്യാണ കാര്യം വന്നപ്പോ തോന്നിട്ടുണ്ട്‌.

    • @mimosa_1824
      @mimosa_1824 ปีที่แล้ว

      @@ammu_jyothi athunpinne pande ellam pennunghalude kuzhappam anello..theppukari ennu pennine vilikkum ornnum rendum relationships at a time kondu nadakkunavar parishudha premam ennalle..🤣 ellam ippo athupole anello

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 6 หลายเดือนก่อน

      ​@@ammu_jyothiIppo middle class boysinu polum nalla demands undeda. Diploma anelum degree ulla kuttiye. Good looking ayavarum allathavarum nalla looks ulla kuttikale anu nokkunne. Pinne rich ayavar avarude status nokkiye kettu. Ennitt girls arelum reject cheytha avalude demand 😅

  • @Kanmani-u7e
    @Kanmani-u7e ปีที่แล้ว +4

    സത്യം പറഞ്ഞാൽ, ഇങ്ങന ഉള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രം അറിഞ്ഞട്ടെ കാര്യം ഇല്ല, ഇത് എങ്ങന ഇല്ലാതാക്കണം എന്നും കൂടി അറിയേണ്ടത് അത്യാവശ്യമാ... ഇത് തുടച് മാറ്റാതെ ഈ നാട് നന്നാവില്ല

  • @joemol2629
    @joemol2629 ปีที่แล้ว +3

    ഇത് ഞാൻ നേരിടുന്ന ഒരു പ്രശ്നം മറ്റുള്ളവർ എന്ത് പറയും എന്ന ചിന്ത
    ഇത് കാലങ്ങൾ ആയി ഉള്ള പ്രശ്നം

  • @benzy9061
    @benzy9061 ปีที่แล้ว +30

    ഭർത്താവിന് സ്നേഹിക്കാൻ അറിയാം എങ്കിലും മറ്റുള്ളവർ എന്ത് വിചാരിക്കും. ഒരു ആണ് എന്നാൽ സ്നേഹം പ്രകടിപ്പിക്കാൻ പാടില്ല. പെണ്ണിന്റ വാക്ക് കേൾക്കാൻ പാടില്ല. അവളുടെ കൈ നാല് ആളുടെ ഇടയിൽ നിന്ന് പിടിച്ചാൽ നാട്ടുകാർ തനിക് ചാർത്തി തരാൻ പോകുന്ന പേര് പേടിച്ചു ഹസ്ബൻഡ് സ്നേഹം പ്രകടിപ്പിക്കാതെ വരെ ഇരിക്കും. റൂമിൽ മാത്രം ഉള്ള സ്നേഹം. ബാക്കിയുള്ള ആരോടും കാണിക്കാം എന്നാൽ ഭാര്യയുടെ അടുത്ത് പാടില്ല എന്നൊരു concept ആണ്

    • @remyakrishnan3959
      @remyakrishnan3959 ปีที่แล้ว +2

      Ithupoleyanu ente husbandum.veliyilirangiyal onnum mindilla.chirichu paranju nadannal alkkar enthukaruthum ennanu.but mattullavarodu valavalannanu.a nerathu evidunnu e manasundakunno entho?makkalodum onnu sneham kanikkilla ennal makkalennu vachal uyirimanu.athu makkalkku manasilakende?athinte budhimuttum anubhavichathanu ennalum oru mattavumilla.masilu pidichu nadannal entho valiya sambhavamanennanu vicharam.

    • @benzy9061
      @benzy9061 ปีที่แล้ว +1

      @@remyakrishnan3959 same avstha

    • @JackTheGamerspy-uu2py
      @JackTheGamerspy-uu2py ปีที่แล้ว +1

      Avare kurach neram pidichiruthi paranju manasilakkau. Just try

    • @remyakrishnan3959
      @remyakrishnan3959 ปีที่แล้ว +1

      @@JackTheGamerspy-uu2py nannayi,avar pidicha muyalinu moonnala nalu kompennu vicharikkunnavar anu.avar enthu paranjalum cheythalum athu thanne seri ennu sammathichukoduthechal mathi.happy.

    • @JackTheGamerspy-uu2py
      @JackTheGamerspy-uu2py ปีที่แล้ว +1

      @@remyakrishnan3959 ...😶😪

  • @goodvibes6666
    @goodvibes6666 ปีที่แล้ว +13

    നാണം കേട്ട് ജീവിക്കുന്നതിലും ബേധം നാണക്കേട് പേടിച്ചു ജീവിക്കുന്നതാണ് എന്നതാണ് കാരണം...😂

  • @frustrated.student
    @frustrated.student ปีที่แล้ว +30

    We pressure ourselves to be a people pleaser and we dont know how to be self centric without being selfish.

  • @TraWheel
    @TraWheel ปีที่แล้ว +17

    to be frank ഒരു 90% പേരും ജാതി
    മതം നാട്ടുകാർ വീട്ടുകാർ തുടങ്ങിയ കാർ കൾക്ക് വേണ്ടിയാണു തീരുമാനം എടുക്കുന്നത് , സ്വന്തം ഇഷ്ട്ടം പറഞ്ഞാൽ ഈ കാർ എല്ലാം ചേർന്ന് ഒറ്റപെടുത്തും ..

  • @user-rr3ht1jx3i
    @user-rr3ht1jx3i ปีที่แล้ว +21

    ഞാൻ ഇഷ്ടമരണം സ്വീകരിക്കുന്ന വ്യക്തി ആയിരിക്കും : എനിക്ക് വാർദ്ധക്യകാലം ജീവിക്കാൻ താൽപ്പര്യമില്ല :അതുകൊണ്ടുതന്നെ ഞാൻ ഏതുസമയവും എനിക്ക് ഇഷ്ടമുള്ള സമയം ഇഷ്ടമരണം സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു വ്യക്തിയാണ് ഞാൻ :അതുകൊണ്ടുതന്നെ എനിക്ക് വരാൻ പോകുന്ന കാര്യങ്ങളെ കുറിച്ചോ കഴിഞ്ഞ കാര്യങ്ങളെ കുറിച്ചൊ ടെൻഷൻ ഇല്ല ... present ൽ ജീവിക്കുന്നു :എന്ത് പ്രശ്നം വന്നാലും വളരെ കൂളായി അത് നേരിടാൻ സാധിക്കുന്നു.മരണത്തെ ഭയമില്ലാത്ത എനിക്ക് വേറെന്ത് ഭയക്കാൻ :

    • @geethakrishnan9857
      @geethakrishnan9857 ปีที่แล้ว +5

      അപ്പോൾ ഇഷ്ടം ഉള്ളപ്പോൾ മരിക്കാൻ suicide ചെയ്യേണ്ടി വരുമല്ലോ

    • @user-rr3ht1jx3i
      @user-rr3ht1jx3i ปีที่แล้ว +5

      ​@@geethakrishnan9857അതെ cynide Use ചെയ്യും

    • @user-rr3ht1jx3i
      @user-rr3ht1jx3i ปีที่แล้ว +5

      ​@@geethakrishnan9857എന്റെ ഇഷ്ടമരണം മറ്റുള്ളവർക്ക് അവരുടെ കണ്ണിൽ ആത്മഹത്യ ആയിരിക്കാം

    • @geethakrishnan9857
      @geethakrishnan9857 ปีที่แล้ว

      @@user-rr3ht1jx3i 😨

    • @sharika809
      @sharika809 ปีที่แล้ว +3

      ​@@user-rr3ht1jx3icyanide kittan patalle

  • @lechu8977
    @lechu8977 ปีที่แล้ว +9

    34 varsham good girl image l jeevichu.ennit enth nedi onnum nedyla.manasamadhanam undo illa santhosham undo illa .ipo njan enik ishtamulla pole jeevikunu.aru enth vicharichalum onnumilla

  • @amruthakp3115
    @amruthakp3115 ปีที่แล้ว +9

    വളരെ ശെരിയാ..... പത്താം ക്ലാസ്സ്‌ ഇൽ നല്ല മാർക്ക്‌ വാങ്ങിച്ചപ്പോ.... Humanities select ചെയ്ത ഞാൻ കേട്ടത്..... 😥😥😥ഇപ്പഴും മറക്കാൻ പറ്റില്ല

    • @chaplin1669
      @chaplin1669 ปีที่แล้ว +2

      Same...enteum avastha....plus 2 humanities eduth BA politics edukkan valiya ambition ആയിരുന്നു....പ്ലസ് 2 humanities എടുത്ത്....2year full full father nte ചീത്തവിളി...relatives nt പുച്ഛം.....nalla mark plus2 വിന് ഉണ്ടായിട്ടും വീട്ടിൽ ഒരു വിലയും ഇല്ലായിരുന്നു...
      BA edukkan sammathichilla എന്നെ.....polytechnic നു admission എടുപ്പിച്ചു.....ഒട്ടും ഇഷ്ടം ഇല്ലാത്ത course...Eppol ishtamittatha job um. ചെയ്യുന്നു 😢😢😢
      ഒരിക്കലും മറ്റുള്ളവരുടെ വാക്ക് കേട്ട് decision edukkaruth...

  • @vishnudath1
    @vishnudath1 ปีที่แล้ว +7

    പോലീസ് പിടിക്കും, നാട്ടുകാർ അറിയും, വീട്ടുകാരും ഞാനും നാണം കെടും എന്ന് വിചാരിച്ചാണ് ഞാൻ MDMA യും കഞ്ചാവും കള്ളും ഉപയോഗിക്കാത്തത്. ചില നാണക്കേടുകൾ നല്ലതാണ്.

    • @Serendipity1190
      @Serendipity1190 ปีที่แล้ว +3

      Njanum ath pedichanu cigaratte polum valikathe 😂😂

    • @SajithaKareem-vk7vf
      @SajithaKareem-vk7vf 4 หลายเดือนก่อน

      Adhokke pedi kond thonendath alla nmde healthyne patyum namde health ine affect chythal adh namde life inu preshnam undakum en orthatm ahn adh thonendath.... Adhoke namde ullin varenda quality ahn...

  • @maajamohan8325
    @maajamohan8325 ปีที่แล้ว +11

    "nalla kutty" enna pattam ang venda nnu vacha theeraavunnathe ullu (eluppalla ennaalum, always remember, it's a trap, karanam, enth cheythaalum thriptharaavatharaanu ennu manasilaakkuka, aake thriptharaakkaan pattunne avanavane maathraanu. Live your life.

    • @riaithal
      @riaithal ปีที่แล้ว +1

      സത്യം.. " നല്ല കുട്ടി "പട്ടം ഒരു വല്യ ട്രാപ് ആണ് 😖🙂

  • @Ash-sr6xi
    @Ash-sr6xi ปีที่แล้ว +19

    എന്റെ അമ്മക്ക് ഈ വീഡിയോ send ചെയ്തു കൊടുക്കട്ടെ 😌

    • @chaplin1669
      @chaplin1669 ปีที่แล้ว

      😂😂😂😂😂 u r great

  • @jksenglish5115
    @jksenglish5115 ปีที่แล้ว +28

    It isn't worthwhile losing sleep over what others might think of you. What others think of you is their business, none of yours. Live notoriously. Follow your heart, and you'll be happy.

  • @TTT10001
    @TTT10001 ปีที่แล้ว +8

    ഒരു ജീവിതപങ്കാളിയെ പോലും സ്വയം തെരഞ്ഞു എടുക്കാൻ പേടിയുള്ള ഒരു സമൂഹം വളർന്നു വരുന്നുണ്ട്. വീട്ടുകാരും നാട്ടുകാരും അതുപോലെ ആണ് directly or indirectly അറ്റാക്ക് ചെയ്യുന്നത്. അവര് പറഞ്ഞു arranged പങ്കാളിയെ കല്യാണം കഴിച്ചു ആ ബന്ധം തകർന്നാൽ വീണ്ടും തുടരും ഈ attack.

  • @manjushivaram1067
    @manjushivaram1067 ปีที่แล้ว +10

    എന്റെ മോൻ bsc nursing select cheythappol കുടുംബക്കാരും ചില നാട്ടുകാരും പറഞ്ഞു bank manger ഉടെ മോൻ ആണോ ഇതിന് ചേർന്നത്. നാണക്കേട് അല്ലെ. Medicine നോക്കിക്കൂടായിരുന്ന്നോ. Bloody fools 😤. അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് prblm ആണ് ഇവർക്ക് ഉള്ളത്

  • @EveryThingFishy23
    @EveryThingFishy23 ปีที่แล้ว +5

    Everything is connected ..
    Kidilan 13 mins Bro 👌
    Onnum kalayaan illa..
    JBI at its peak❤

  • @anami3969
    @anami3969 ปีที่แล้ว +6

    "..പിഞ്ഞാണം എറിയൽ.." 😂😂😂😂ചിരിച് ചത്തു

  • @ripplebuster1257
    @ripplebuster1257 ปีที่แล้ว +9

    Very relevant topic to be discussed ❤️hope it brings a positive change in the society 😢

  • @Kanmani-u7e
    @Kanmani-u7e ปีที่แล้ว +9

    ഈ വൃത്തികെട്ട നാട്ടുകാരും, വീട്ടുകാർo പറയുന്ന കേൾക്കാത്ത ഇരിക്കാവോ😬😬😬നമ്മുടെ life നമ്മുടെ മാത്ര, അതിൽ അവർ പറയുന്നത് കേൾക്കേണ്ട ആവിശ്യം ഇല്ല,ശെരി na തോന്നിയാൽ മാത്രം കേൾക്കുക, ഇവരെ കൊണ്ട് ഓക ഒരുപാട് ഞനും അനുഭവിച്ച കഴിഞ്ഹു,ഇനി ഒരനത്തിനായും ഞൻ വീട്ടിൽ കേറ്റില്ല, ശവങ്ങൾ

  • @nishakv4311
    @nishakv4311 ปีที่แล้ว +1

    Ethrak purogamanam paranjalum veetukarde nirbandhithinu vazhangunavarum und. Social media full purogamanavum life il nere thirichum.

  • @mmgphysio
    @mmgphysio ปีที่แล้ว +12

    After lots of treatments and struggle we have one son. During those days both me and my husband had to face lot of questions from our relatives. Now my son is 12. Even now, I mainly face this question, "why only one? This is not right, who will be there to look after u...etc etc." natikkar has not other work than looking in other plp life.

  • @poetic292
    @poetic292 ปีที่แล้ว +2

    Ithrayum nanakkedukal chumannaanu nammal manushyar jeevikkunnathennu onnukoode nammalethanne ormippichathinu🙏🏻 thikachum sathyam

  • @chindhulohinandh6947
    @chindhulohinandh6947 11 หลายเดือนก่อน

    Jaibi chetta...uruli pinjanam matralla...pallilachan mar mantricha marunnukalum labyamanu.... ella mathathilum undtaaa...just ormipichathanu.
    This topic personally i liked very much....congratulations 🎉🎉🎉🎉.
    Your channel has quality contents...

  • @santhoshpjohn
    @santhoshpjohn ปีที่แล้ว +7

    വിഷയം കൊള്ളാം, നിങ്ങൾ cover ചെയ്യണ്ട points ഇതു ആയിരുന്നില്ല.. എപ്പോളും കേൾക്കുന്ന കുറെ dialogs മാത്രം.. കുറച്ചു കൂടി indepth ൽ ചിന്തിച്ചു ചെയണം video

  • @reshmaroselinemony6267
    @reshmaroselinemony6267 ปีที่แล้ว +4

    Marriage kazinju one week vanu veetilu vanu ninal nanakedu thonu.m.. Ennala masathil oru vattom engilum veetil vanilegil athum manakedu.... Joli elegil nanakedu.. Mrg cheyhulegil nanakedu... Eni eppo stenographer nalla salary kiruna govt job ani ennalum athilum nanakedu.. Enthoru kashtam......

  • @arunshankars8398
    @arunshankars8398 ปีที่แล้ว +5

    Yesterday I applied mehndi on my hands. I wanted to do it, so I did it. I don't know why Indian men consider applying tatoo cool, but applying mehndi to be a matter of shame.

  • @Balu_p.r
    @Balu_p.r ปีที่แล้ว +3

    ഞാൻ അയച്ച മെസ്സേജ് ഒരു മാസം ആയിട്ടും മൈൻഡ് ആക്കാത്ത നിങ്ങൾ ആണ് ഹീറോ 😂😂👍🏻

    • @jbitv
      @jbitv  ปีที่แล้ว +3

      mind cheythillenkil kandu kaanulla njan hero avanda enkil, onnude oru hi vitek, appol kannil pedumayirikum. Njan ith second time thannodu parayunnu anything important anenkil oru hi vidade ennu😅

    • @Balu_p.r
      @Balu_p.r ปีที่แล้ว +8

      ​@@jbitvബ്രോ നിങ്ങൾ സീരിയസ് ആകേണ്ട 😂..
      ആ മെസ്സേജ് ഇനി കണ്ടില്ലേലും കുഴപ്പം ഒന്നുമില്ല..
      ഞാൻ ജസ്റ്റ്‌ പറഞ്ഞുന്നെ ഉള്ളു...
      സോറി ☺️

  • @jinnyjohn6174
    @jinnyjohn6174 ปีที่แล้ว +2

    Banglore il padikano joliko poyalu natukaru entu vicharikum ennu pandu amma paranjethu orkunu...😁annu ee nattukare pedikate munnotu poyathu kondu matrm ipo nalla manasammadanam und.

    • @keerthynair5961
      @keerthynair5961 ปีที่แล้ว +1

      And the surprising twist is that there's a mini Kerala present in all the major cities of Bangalore.🤣🤣
      Evide thirinaalum malayaligal 🤭

  • @nasheethabdulla8397
    @nasheethabdulla8397 ปีที่แล้ว +1

    oraaludeyum personal lifine patti comment cheyyan paadilla ennoru theerumanam eduthirunnu. but cheruppam thotte valarthiyedutha aa oru environmentine unlearn cheyyan kurach time edukkum, slowly ith illaathavum. nammalellavarum ee naatukaaril pedunnund enn orkuka

  • @mufeedapc8340
    @mufeedapc8340 ปีที่แล้ว +1

    Thank You jaibyyyy..... Well said 👍

  • @mmgphysio
    @mmgphysio ปีที่แล้ว +2

    That's the main reason many are leaving the country and settling abroad.

  • @niranjana4282
    @niranjana4282 ปีที่แล้ว +3

    Correctly articulated ❤️🌈. Polichu

  • @nishavasudevan
    @nishavasudevan ปีที่แล้ว

    Actually ente veetil ithokke paranja enne valarthiyathu..onnum.cheyyathe thanne nee cheetha Peru kelppikum nammale nanam keduthum ennokke predict cheythu paranju paranjondirikkunna Amma ayirunnu. Pinne ente jeevithathil.enthokke problem undayappolum ee nanakkedu vicharichu oru theerumanam edukkano alkkarodu thurannu parayano kazhinjirunnilla.. ippol veetukarodu mindan polum enikku interest illathe ayi

  • @sreedevikv7226
    @sreedevikv7226 ปีที่แล้ว +4

    U missed an important നാണക്കേട്😌😌😌... divorced ആയാൽ നാണക്കേട്🥴🥴🥴

  • @cktlover3838
    @cktlover3838 ปีที่แล้ว +40

    അതുപോലെ മാറ്റോന്നാണ് സ്വന്തം ജീവിത പങ്കാളിയെ ഉമ്മ വെക്കുന്നത് save the date ഇട്ടാൽ അയ്യേ ഇതൊക്കെ നാണക്കേട് ആണേ ഇതൊക്കെ നാട്ടുകാരെ കാണിക്കാണോ നാട്ടുകാർ എന്ത് ചിന്തിക്കുമെന്ന് ഭയക്കണം എന്നൊക്കെ പറയുന്ന ആളുകൾ ഉണ്ട്.. ഈ ഉമ്മ വെക്കുക എന്ന സംഗതി എങ്ങനെ അശ്ളീല ദൃശ്യം ആകുമെന്ന് മനസ്സിലാകുന്നില്ല... Opposit gender ഉമ്മവെക്കുന്നത് അശ്‌ളീലമാണെങ്കിൽ അമ്മയ്ക്ക് മകനെയോ അച്ഛന് മകളെയോ ഉമ്മ വെക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടാൻ പറ്റില്ലല്ലോ.. എന്തിന് സ്വന്തം ജീവിതത്തിൽ ജീവിത പങ്കാളി ഉള്ള നടി നടന്മാർ സിനിമയിൽ അഭിനയിക്കുമ്പോൾ അന്യരായ വ്യക്തികളോട് ഉമ്മ വെക്കുന്നതും തെറ്റ് അല്ലേ..ഇതൊക്കെ കോടിക്കണക്കിന് പ്രേക്ഷകർ തിയേറ്ററിൽ ഇരുന്ന് കാണുകയും ചെയ്യുന്നു.. ഇതൊന്നും ഈ കുറ്റം പറയുന്ന ആളുകൾക്ക് പ്രശ്നം ഇല്ല ..സ്വന്തം ഭാര്യയെ ഉമ്മവെക്കുന്നത് save the date ഇട്ടാൽ ആണ് ഈ സദാചാര വാദികൾക്ക് അത് വൃത്തികേട് സംസ്കാര വിരുദ്ധം😂😂..ഇതിൽ തന്നെ മറ്റൊരു കൂട്ടർ ഉണ്ട് പഴയകാലത്തെ വിവാഹ വിഡിയോയിൽ ഇങ്ങനെ ഒന്നുമില്ല അതുകൊണ്ട് അതാണ് ഏറ്റവും മികച്ചത് മാസ് എന്നു പറയുന്ന ആളുകൾ😂😂

    • @boss50726
      @boss50726 ปีที่แล้ว +7

      There is an another side to it..some people are not comfortable to do these things..but everyone expects these things like save the date..or else everyone say you are boring or old fashioned 😂

    • @cktlover3838
      @cktlover3838 ปีที่แล้ว +7

      @@AloneMusk20 സാധാരണ kiss നും ഇങ്ങനെ പറയുന്നത് കണ്ടിട്ടുണ്ട്.. മാത്രമല്ല ഈ അടുത്ത കാലത്തു ഒരു സിനിമാ നടി ട്രെയിനിൽ അവരുടെ ഭർത്താവ് തളർന്നു അവരുടെ മടിയിൽ വെറുതെ കിടക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ ഇട്ടിരുന്നു.. അതിന്റെ താഴെ വന്ന കമന്റ് കാണേണ്ടത് തന്നെയായിരുന്നു..ഇതൊക്കെ എന്തിനു നാട്ടുകാരെ കാണിക്കുന്നു ഇവർ മോശമായത് എന്തോ പ്രവർത്തിച്ചു എന്ന രീതിയിൽ ആയിരുന്നു ചില സദാചാരകാരുടെ കമന്റ്..

    • @onlydreams4328
      @onlydreams4328 ปีที่แล้ว +1

      എന്റെ കല്യാണം ആകാറായി....save the date ഞാനും എന്റെ ചെക്കനും ഒരുപാട് സ്വപ്നം കണ്ടു കൊണ്ടിരുന്നതാ... ബട്ട്‌ അച്ഛനോട് പറഞ്ഞപ്പോ കല്യാണത്തിന് മുമ്പ് ചെക്കന്റെ കൂടെ പെണ്ണിനെ എവിടേക്കും പറഞ്ഞ് വിടില്ലെന്ന് പറഞ്ഞ് അത് മുടക്കി 🥴

    • @cktlover3838
      @cktlover3838 ปีที่แล้ว +3

      @@yeagerist.... അമ്മ മകനെ ഉമ്മ വെക്കുന്ന ഫോട്ടോ ഒക്കെ സോഷ്യൽ മീഡിയയിൽ ഇട്ടാൽ ഇതൊക്കെ എന്തിന് നാട്ടുകാരെ കാണിക്കണം എന്നു ആരെങ്കിലും ചോദിക്കുന്നത് എവിടെയും കണ്ടിട്ടില്ല...അതുപോലെ തന്നെ ആണ് ഭർത്താവ് ഭാര്യയെ ഉമ്മ വെക്കുന്നതും..അതൊ നാട്ടുകാർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് അവർക്ക് ഇഷ്ട്ടമുള്ള കാര്യം ചെയ്യാതെ ഇരിക്കണോ.... ഉമ്മ വെക്കുക എന്നത് അശ്‌ളീലം എന്ന കാറ്റഗറിയിൽ പെടുത്താൻ കഴിയില്ല.. അശ്‌ളീലമല്ലാത്ത ഈ കാര്യം പബ്ലിക്ക് ആയി ചെയ്യുന്നതിനോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതോ ഇവിടെയുള്ള നിയമപ്രകാരം കുറ്റവും അല്ല

    • @cktlover3838
      @cktlover3838 ปีที่แล้ว +1

      @@yeagerist.... Mixed reaction ഉണ്ടാക്കുന്നുവെങ്കിൽ ഇതിനെ വിമർശിക്കുന്ന ആളുകൾ എങ്ങനെ ആണ് സിനിമ ഒക്കെ കാണാൻ പോകുക... റിയൽ ലൈഫിൽ ജീവിത പങ്കാളി ഉണ്ടെന്നിരിക്കെ സിനിമ നടന്മാർ ഏതോ അപരിചിതയായ പെണ്ണിനെ കിസ്സ് അടി സീൻ ചെയ്യുന്നു സിനിമയിൽ അതും പബ്ലിക്ക് ആയി ടാക്കിസിൽ നിന്ന് ലക്ഷക്കണക്കിന് പ്രേക്ഷകർ കാണുന്നു... അതൊക്കെ കൂൾ ആയി കാണുന്ന ആളുകൾ എന്തിനാണ് നിയമപ്രകാരം വിവാഹം കഴിച്ച ദമ്പതിമാർ പബ്ലിക്ക് place ൽ ഉമ്മവെക്കുന്ന കാണുമ്പോൾ ഇത്ര അസ്വസ്ഥത ആകുന്നത്

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +5

    8:13 Correct 💯💯💯

  • @demonofmonster1121
    @demonofmonster1121 ปีที่แล้ว +1

    നാം ഏറ്റവും കൂടുതൽ ഭയക്കുന്നത് രാഷ്ട്രീയം ആണ് എന്തിനും ഏതിനും മുതലെടുപ്പുള്ളവർ

  • @aiswaryavijayakumar1429
    @aiswaryavijayakumar1429 ปีที่แล้ว +5

    Well said ❤️👍🏻

  • @krishnajithh9219
    @krishnajithh9219 ปีที่แล้ว +1

    നാണക്കേടിന്റെ നിഴലിൽ കഴിയുന്നവർ പൊതുവേ മറ്റുള്ളവരെ നാണംകെടുതാൻ മുന്നിട്ട് നിൽക്കുന്നതായി കാണപ്പെടുന്നു

  • @noufalsamads8152
    @noufalsamads8152 ปีที่แล้ว +13

    😆 Right,our society is such an absolute cliche 👍

  • @aleenapaul9427
    @aleenapaul9427 ปีที่แล้ว +4

    Completely agree with you!

  • @joshbeats2020
    @joshbeats2020 ปีที่แล้ว +12

    Foreginers ഉള്ള വീട്ടുകാരും ഇന്ത്യയിൽ മാത്രമുള്ള ആളുകൾ കാർ ഉള്ള വീട് കാർ ഇല്ലാത്ത വീട്ടുകാർ public ലേക്ക് നമ്മൾ എന്തെങ്കിലും avashyamayi ചെല്ലുമ്പോൾ face ചെയുന്ന ഒരു comparison 🤦‍♂️

    • @nisashiras6309
      @nisashiras6309 ปีที่แล้ว +3

      എന്താന്ന്?🤔

    • @joshbeats2020
      @joshbeats2020 ปีที่แล้ว +1

      @@nisashiras6309ക്യാഷ് ഉള്ളവർ ക്യാഷ് ഇല്ലാത്തവർ, കാർ ഉള്ളവർ ക്യാഷ് ഇല്ലാത്തവർ എന്നതുപോലെ -ഒരു വീട്ടിൽ മിക്കവാറും ഒരാളെങ്കിലും വിദേശത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുകയായിരിക്കും. അതിനിടയിൽ വിദേശത്ത് പോകാൻ സാധിക്കാത്തവരും ഉണ്ടാകും. അവർക്ക് താല്പര്യം ഇല്ലാത്തതാകാം കഴിയാഞ്ഞിട്ടാകം. ഇതിന്റെ പേരിൽ അറിഞ്ഞോ അറിയാതെയോ ഒരു മേൽകോയ്മ comparison നടക്കുന്നുണ്ട്. എന്നാണ് എന്റെ ഒരു അനുഭവം. എല്ലാവർക്കും അങ്ങനെ ആയി കൂടണം എന്നില്ല. അതാണ് ഞാൻ ഉദേശിച്ചത്‌.. അറിയില്ല എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന്. Thankyou

    • @Ajith71
      @Ajith71 ปีที่แล้ว

      ​@@joshbeats2020athokke bro nte thonala anganonnumula

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +2

    100% correct. Good topic.

  • @curiouswriter
    @curiouswriter ปีที่แล้ว

    Well done jbi.. u know how to cast out these evil sensibly.

  • @unknownfactsforyou8301
    @unknownfactsforyou8301 ปีที่แล้ว +1

    Enik oru relationship und..enna aalde family background athra sugam illa.eatavum comedy enthann vecha ende mother parayunnath ithoke relatives and natukar arinja pne endayirikm avastha enna ..allathe matonnum kondalla.avar ariyunnel anu prasnm...😂

  • @01eceadvaitham76
    @01eceadvaitham76 ปีที่แล้ว +1

    Swimmer lia thomas inte issue ine patti oru vedio cheyyaamo

  • @tonystark4414
    @tonystark4414 ปีที่แล้ว +5

    Ur words are apt mahn ❤️✨

  • @boss50726
    @boss50726 ปีที่แล้ว +3

    Bro I have something to ask you..but even man is part of society and man cannot exist without society..what we say free will is also developed through the experiences that we gain through life from what society matters most..even in a capitalist society it will reward the people who only do things that fulfill the needs and wants of society..there is something in startup system called product-market fit..people who chose science because..they find it most rewarding with most roi..it's the need of society..even if we disagree to society norms and leave complete opposite also..we can't live peacefully.. because subconsily we are evolved to do better for everyone together...another thing is even if we disregard all of these and go become monks.. think about a society with only monks..we have to do things that evolve us to be better..

    • @frustrated.student
      @frustrated.student ปีที่แล้ว +3

      Things are so much complicated and simple just like that at the same time bro

  • @survivorsrose3625
    @survivorsrose3625 ปีที่แล้ว +6

    Naatukaar nth parayum nn paranj amma sammadhikila nn paranj oruthan break up aakiye ollu correct timing
    Note : caste difference ond avn nair njn viswakarma
    Avnte vtl sammadhikila avn max nokki ini vayya ingane kidann karayaan nn avnu

  • @amalmathew7011
    @amalmathew7011 ปีที่แล้ว

    Ella malayaliesum must ayi kananda Nala oru video.💯💯💯

  • @shyamsankar4146
    @shyamsankar4146 ปีที่แล้ว +11

    Very true👍👍😊

    • @jbitv
      @jbitv  ปีที่แล้ว +1

      ❤️

  • @christatitus6805
    @christatitus6805 ปีที่แล้ว +2

    Well said bro🙂

  • @user-ix9zf7ee4p
    @user-ix9zf7ee4p ปีที่แล้ว

    Thank you for the video.❤

  • @sajidsajid1584
    @sajidsajid1584 ปีที่แล้ว +1

    Well said jbi bro

  • @AswaniHere-ie3fh
    @AswaniHere-ie3fh ปีที่แล้ว +1

    Btw chetta nalla content 😛

  • @vipingovind4440
    @vipingovind4440 ปีที่แล้ว +1

    Bro bigg Boss reviews nte revenue ne kurich paranjilla.😅

  • @abhijithmk698
    @abhijithmk698 ปีที่แล้ว

    നാല്പതിനായിരം രൂപ സമ്പാദിക്കുന്നുണ്ട് എങ്കിൽ അത് കൂലിപ്പണിക്കാരൻ ആയാലും കുഴപ്പമൊന്നുമില്ല. ഇഷ്ടം കൊണ്ടല്ലേ... അത്ര സമ്പാദ്യം ഇല്ലെങ്കിൽ കൂലി പണിക്കാരൻ ഒന്നും വേണ്ട.... അതും ഇഷ്ടത്തിന്റെ ഭാഗമല്ലേ....
    കൊള്ളാം ന്യായീകരണം....

  • @24kmagic88
    @24kmagic88 ปีที่แล้ว +2

    സത്യം 💯💯💯💯💯💯

  • @Advocateപടവീരൻ
    @Advocateപടവീരൻ ปีที่แล้ว +3

    Love marriage
    Modeling
    Acting
    ഇതോക്കെ ചോദിക്കുമ്പോൾ അവരെന്ത് പറയും അവരെന്ത് ചോദിക്കും അവരോട് എന്ത് പറയും

  • @memyselfsou6208
    @memyselfsou6208 ปีที่แล้ว +1

    Ente veetil enik mathram restriction aayirunnu love marriage nu veetile boys nu athu no prob aayirunnu😇

  • @FinneyJacobp
    @FinneyJacobp 11 หลายเดือนก่อน

    Not necessarily all who go for engineering as lesser than medical candidates. Let's please make that clear! 7:35

  • @anusree_s
    @anusree_s ปีที่แล้ว

    Very well said bro🙌🏻❤

  • @Ijasahammed-ev6mq
    @Ijasahammed-ev6mq ปีที่แล้ว

    Thanikku pinnangane onnum illalo.
    Kurachokke nanam aakam.
    Ennum paranju swathandramaayu theerumanangal edukkanda ennalla.
    Endinum oru maruvasham undu.

  • @vishakjayakumar248
    @vishakjayakumar248 ปีที่แล้ว +1

    Njan oruthantem judgement mind aakkilla. Chilappo Njan oru mandan aanenn mattullavarkk thonnum. Njan ente kaaryam nokkum.

  • @gowr123
    @gowr123 ปีที่แล้ว

    Well said👍

  • @anandv.r9483
    @anandv.r9483 ปีที่แล้ว +1

    njan m a englishinu padakkumbol schoolil ente koode padicha penkutty avalude kalayanam vilikaan enne phone vilichu.aval btech padikkukayayirunnu.njan m a kku padikkunnu ennu paranjappol avalkku athu ulkollan bhayankara prayaasam.😂😂

  • @ManeeshaMohanan
    @ManeeshaMohanan ปีที่แล้ว +1

    Correct👍🏻

  • @abhijithp2116
    @abhijithp2116 ปีที่แล้ว +6

    Conclusion :----- jeevitham Motham naanakedu 😂😂😂😂

  • @ajeesh3485
    @ajeesh3485 ปีที่แล้ว +2

    Course edukunnath ippozhum doubt aanu. Humanitiesiloke nalla career opportunities undo?

  • @Nafiya0987
    @Nafiya0987 ปีที่แล้ว +3

    Boss vlog eppo varum.....Waitinganu.........😊🙌

    • @jbitv
      @jbitv  ปีที่แล้ว +3

      ☺️udan undakum bro videos kurach ayat mudangathae idana

  • @vishnu19950
    @vishnu19950 ปีที่แล้ว +2

    ❤❤❤

  • @Sree-q2q
    @Sree-q2q ปีที่แล้ว +2

    നാട്ടുകാര് മാത്രമല്ല ബന്ധുക്കളും ഉണ്ട്

    • @chaplin1669
      @chaplin1669 ปีที่แล้ว

      കുറ്റം പറയാൻ എല്ലാവരും ഉണ്ടാകും...but onnu hlp cheyyam aaru kanilla😢😢😢

  • @artitechtjsm9686
    @artitechtjsm9686 ปีที่แล้ว +2

    4:32 🤣🤣

  • @Balu_p.r
    @Balu_p.r ปีที่แล้ว +3

    നമുക്ക് മൊത്തം നാണക്കേട് 😂😂😂

  • @AjithKumar-ys4zb
    @AjithKumar-ys4zb ปีที่แล้ว

    I lived my own world never try to bothered others 😂

  • @annmaria8881
    @annmaria8881 ปีที่แล้ว +2

    Very true

  • @bhagyaaaa3451
    @bhagyaaaa3451 ปีที่แล้ว

    കല്യാണം കഴിഞ്ഞു 3 വർഷം ആയി. ഇതേ അവസ്ഥ face ചെയ്തോണ്ട് ഇരിക്കുവാ. നാട്ടിൽ പോകാൻ വയ്യാ.100 കൂട്ടം ചോദ്യങ്ങളാ. എപ്പോൾ കുട്ടികൾ വേണം ന്ന് ഉള്ള decision പോലും എടുക്കാനുള്ള സ്വാതന്ത്ര്യം life ൽ ഇല്ലേ ന്നാണ് എന്റെ സംശയം

    • @HD-cl3wd
      @HD-cl3wd ปีที่แล้ว +1

      എനിക്ക് 6 വർഷമായി കുട്ടി ഇല്ല...വേണ്ട അത്ര തന്നെ... ചോദിക്കുന്നവന്റെ അണ്ണാക്കിൽ മറുപടി കൊടുക്കും

    • @bhagyaaaa3451
      @bhagyaaaa3451 ปีที่แล้ว

      ഞാനും ഇപ്പോൾ പ്രതികരിക്കും. പക്ഷേ അഹങ്കാരി എന്ന പേര് കേൾക്കണം.

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      @@bhagyaaaa3451 അതൊന്നും mind ചെയ്യണ്ട...ജനസംഖ്യ കൂട്ടാൻ ഞാൻ ഇല്ല... നമ്മൾ തന്നെ കഷ്ടപെട്ടാണ് ജീവിക്കുന്നത്... അപ്പോൾ ഒരു ജന്മത്തെക്കൂടെ ബലി കൊടുക്കാൻ തയ്യാറല്ല

  • @mohammedrayis4906
    @mohammedrayis4906 ปีที่แล้ว +2

    🙋‍♂️

    • @jbitv
      @jbitv  ปีที่แล้ว +2

      ❤️