BAHRAIN PRATHIBHA | DRAMA FEST | PRIYA CHE | SALMABAD MEKHALA

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • പോരാളികളുടെ പോരാളിയായി ലോകം വാഴ്ത്തുന്ന വിപ്ലവ നായകൻ ചെഗുവേരയുടെ അവസാന നിമിഷങ്ങൾ പകർന്നാടുന്ന "പ്രിയ ചെ"
    "കൊല്ലാം
    പക്ഷെ
    തോല്പിക്കാനാവില്ല. "
    ആർജ്ജവമുള്ള ഈ വാക്കുകൾ മുഴങ്ങാത്ത ലോകത്തിന്റെ ഏതെങ്കിലും കോണുകൾ ബാക്കിയുണ്ടാവുമോ...
    വിപ്ലവകാരികളുടെ ആവേശമായ മഹാനായ വിപ്ലവകാരി. "പ്രിയ ചെ" ക്യൂബൻ മന്ത്രിസഭയിൽ അംഗമായിട്ടും വിമോചിക്കപ്പെടാത്ത രാജ്യങ്ങൾ തന്റെ കൺമുമ്പിലങ്ങനെ പരന്ന് കിടക്കുമ്പോൾ അധികാരത്തിന്റെ ശീതളഛായയിൽ അമരാതെ അസ്വാതന്ത്ര്യത്തിന്റെ ചങ്ങല കെട്ടുകൾ പൊട്ടിക്കാൻ ഉള്ള പോരാട്ടത്തിന്റെ കുന്തമുനയായവൻ.
    30 പോരാളികളുമായി ഒരു രാജ്യം കീഴടക്കിയവന്റെ അടങ്ങാത്ത ഇച്ഛാശക്തി കടന്ന് കയറിയത് ബൊളീവിയൻ സമര പാതയിലേക്ക്. സ്നേഹവും പ്രണയവും , യുദ്ധവും ചേർന്ന് കനൽക്കാടുകൾ താണ്ടുന്ന പ്രിയ ചെയെയും അവന്റെ പോരാളികളെയും കണ്ടുമുട്ടുക. അവരുടെ വാക്കുകൾ കേൾക്കുക.
    പുലരി തേടിയുള്ള യാത്രയിൽ ഞങ്ങളും വീണു പോയേക്കാം പക്ഷെ കാലത്തിന്റെ ചരിത്രത്തിൽ ഞങ്ങൾ രക്തം കൊണ്ട് കുറിച്ചിടും.
    കൊല്ലാം
    പക്ഷെ
    തോല്പിക്കാനാവില്ല. "
    പ്രതിഭ സെൻട്രൽ കമ്മിറ്റി നേതൃത്വം നൽകുന്ന നാടക മേളയിൽ സൽമാബാദ് മേഖല അവതരിപ്പിക്കുന്നു. "പ്രിയ ചെ" അമേരിക്കൻ അധീനീവേശ പട്ടാളത്തിന്റെ നെഞ്ചിലേക്ക് കൊള്ളിയാൻ മിന്നുന്ന അവസാന അഭിമുഖം കാണാൻ ജനുവരി 13 ന്റെ പകലിലേക്ക് കൃത്യം
    രാവിലെ 10 മണിക്ക് ഞങ്ങൾ നിങ്ങളെ കേരളീയ സമാജം ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു.
    ലാറ്റിൻ അമേരിക്കൻ രാജ്യത്തിലൂടെ മോട്ടോർ സൈക്കിൾ ഓടിച്ച് ആ പ്രദേശം അറിയാൻ ശ്രമിച്ച ,ഡോക്ടർ ബിരുദമുണ്ടായിരുന്ന, 39മത്തെ വയസ്സിൽ അമേരിക്കൻ പട്ടാളം കൊല്ലാകൊല ചെയ്ത് ഇല്ലാതാക്കിയ ആ വിപ്ലവ നക്ഷത്രത്തെ കാണാൻ നിങ്ങളും വരണം .
    നാടകത്തെ പോരാട്ടമാക്കിയ
    ഡോ: സാംകുട്ടി പട്ടംകരിയാണ് ഇതിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.

ความคิดเห็น • 3