NASHTA BALYAM | നഷ്ടബാല്യം | KAVITHA | THUSHAR T K

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025
  • #THUSHARTK #KAVITHA
    കവിത
    നഷ്ടബാല്യം
    രചന / ആലാപനം
    തുഷാർ. ടി. കെ.
    ഇന്നലെ സന്ധ്യക്ക് വീടിന്റെ കോലായിൽ ഒറ്റയ്ക്കിരുന്നു ഞാൻ വിൺ പാർക്കവെ
    തുടുതുടു ചോന്നൊരാ ചുടു ചോരതൻ നിറം
    കവിളിൽ കലർത്തിയാ സൗരനാഥൻ
    അന്തിയായ് ഒരു കവിൾ വെള്ളം കുടിക്കുവാൻ പടിഞ്ഞാറ് അഴിയിൽ മുങ്ങിടുമ്പോൾ
    തുടുതുടു വിടർന്നൊരെൻ മനമെന്ന പ്രതിഭാസം
    വിഷാദ ജഢമൂകമായ് ഉരുകിടുന്നു.
    മനസാ വ്യദാ ഏകനായ് വിതുമ്പിടുന്നു ( 2 )
    സന്ധ്യക്ക് ചിന്തകൾ എന്തെന്ത് തീവ്രമായ് ചിത പോലെ എന്നെ എരിച്ചിടുന്നു
    മൗനം പോലും ദു:ഖാർദ്രമാകുന്ന ആർദ്രത ഹൃത്തിൽ ഉദിച്ചിടുന്നു
    അണ പൊട്ടി ഒഴുകുന്ന ഓർമ്മതൻ നീർച്ചാലിൽ കഴിഞ്ഞ കാലത്തിലെ ചുടു ചുവപ്പോ ഓർമ്മയാം വെള്ള തിരശീലയിൽ അതാ ബാല്യകാലം ഒളിപതിഞ്ഞിടുന്നു
    തകിടിൻ ബന്ധന പൊതി പോലെ ശക്തമായ്
    കാലചക്രം യാത്ര തുടരുന്നുവോ
    അതിൻ ഗതി വിഗത വേഗമാം അശ്വം കുതിക്കുന്ന ഗതിവേഗം ഒടുവിലായ് ആരറിയൂ
    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന തത്വത്തെ ഓർത്തു ഞാൻ നിശ്വസിക്കെ
    കണ്ണാടി നല്ലൊരു ചങ്ങാതി തന്നെയാ
    സത്യത്തെ മാത്രം പ്രതിഫലിപ്പൂ (2)
    ഭൗതികസത്യമാം നരവീണ ശിരസിനെ കണ്ണാടി നന്നായി കാട്ടിടുന്നു
    ആ നരകാണുമ്പോഴോ അറിയാതെ എന്റെ ചിന്തകൾക്കും കാട്ട് നര പിടിച്ചു (ഇന്നലെ സന്ധ്യക്ക് വീടിന്റെ )
    ഒടുവിൽ പിറകിലേക്കോടികിതച്ചിട്ട്
    ഓർമ്മകൾ ചെന്നെത്തി ബാല്യത്തിലായ് എന്റെ ഓർമ്മകൾ ചെന്നെത്തി ബാല്യത്തിലായ്
    സുഖമെഴും നൊമ്പരം കരളിൽ കൊളുത്തുന്ന വേദന അറിയാതെ അനുഭവിപ്പൂ
    സുന്ദര സുഖകര നിർമ്മല ബാല്യം
    ഓരോ മനുജനുമറിയാതെ പോയ്
    ആ കാലം ഓരോ മനുജനുമറിയാതെ പോയ്
    കല്ലുകൾ എറിഞ്ഞൊരാ മാങ്ങാ തൊടിയിലും
    പുളിമാവിൻ കീഴെയുമൊളിച്ചിരിപ്പു
    എന്തെന്ത് സുഖമെഴും ബാല്യകാലം നൽകും
    ഓർമ്മയുമതി നിർമ്മലം
    ആസ്വദിക്കുന്നു ഇന്നീ ബാല്യത്തെ ഓരോരോ മോർമ്മയുമതിസുന്ദരം
    പക്ഷെ... ആ കാലമൊരു വനു മറിഞ്ഞില്ലതിത്രമേൽ സുന്ദര കാലമതായിരുന്നോ
    നാം അറിയാതെ പോയൊരു കാലമതുതാൻ
    തിരിച്ചെടുക്കാൻ നിനക്കാവില്ല ഹേ
    ഒരു ഗുണ സന്ദേശം അതു താൻ നൽകീടാം
    ബാല്യകാലത്തെ കളയരുതെ
    വെറും പഠനവും ഗണിതവും കൊണ്ടു നിൻ ഉണ്ണിതൻ ബാല്യകാലത്തെ കളയരുതെ
    (ഇന്നലെ സന്ധ്യക്ക്...)

ความคิดเห็น •