Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • രത്തൻ ടാറ്റയുടെ വിയോഗമാണ് ഇന്ന് രാജ്യത്ത് എല്ലായിടത്തേയുംപോലെ മലയാളത്തിലേയും പത്രങ്ങളിലെ മുഖ്യവാർത്ത. 'ടാറ്റാ രത്തൻ' എന്ന് മനോരമ, 'അനശ്വരം ഈ രത്നം' എന്ന് മാതൃഭൂമി, 'രത്തൻ ടാറ്റ വിടവാങ്ങി'യെന്ന് മാധ്യമം, 'രത്തൻ ടാറ്റയ്ക്ക് വിട' എന്ന് ദീപിക. എന്തുകൊണ്ടെന്നറിയില്ല, കേരള കൗമുദിയിൽ അത് കണ്ടില്ല. മംഗളത്തിലും ആ വാർത്തയില്ല. മലപ്പുറത്ത് വന്നെന്ന് പറയപ്പെടുന്ന കള്ളക്കടത്തുപണത്തിന്റേയും അതുകൊണ്ട് നടന്നെന്ന് പറയപ്പെടുന്ന ദേശവിരുദ്ധപ്രവർത്തനത്തിന്റേയും പേരിൽ മുഖ്യമന്ത്രിയും ഗവർണറും പിന്നെയും പോരിനിറങ്ങിയതാണ് കേരളത്തിലെ വാർത്തയും വർത്തമാനവും | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

ความคิดเห็น •