കചടതപ podcast
കചടതപ podcast
  • 20
  • 1 476
മലയാളത്തിന്റെ ആദ്യത്തെയും അവസാനത്തെയും പിൻഗാമി | The first and last 'pingami' of Malayalam
ഗോളാന്തരവാർത്ത' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് ഒരു ചെറിയ ഇടവേളയെടുത്ത് അന്തിക്കാട്ടെ വീട്ടിലിരിക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു. തിരക്കഥാകൃത്തായ രഘുനാഥ് പലേരിയുടേതായിരുന്നു അത്. സൗഹൃദസംഭാഷണത്തിന് ശേഷം താൻ എഴുതിയ ചെറുകഥ ഒന്ന് വായിക്കാൻ സമയം കിട്ടുമോ എന്ന് രഘുനാഥ് സത്യനോട് ചോദിച്ചു. സത്യ
ൻ ചിരിച്ചു കൊണ്ട് അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു.
"കുമാരേട്ടൻ പറയാത്ത കഥ" എന്നായിരുന്നു കഥയുടെ പേര്. ക്രൈം സ്വഭാവമുള്ള കഥ. സ്ഥിരം സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ സ്വഭാവമുള്ളതല്ലായിരുന്നു അത്.
"ഇതെന്തിനാ എന്നെ കൊണ്ട് വായിപ്പിച്ചത്?" - സത്യൻ ചോദിച്ചു.
"ഈ കഥയ്ക്ക് ഒരു സത്യൻ അന്തിക്കാട് സിനിമയുടെ സ്വഭാവം കൈവന്നാൽ നന്നായിരിക്കും. ഒരു കുടുംബത്തിന്റെ നഷ്ടം ഹൃദയസ്പർശിയായി അവതരിക്കപ്പെടുന്നത് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ്. ഇതൊരു പക്കാ ക്രൈം ത്രില്ലറായി കാണാൻ എനിക്ക് താല്പര്യവുമില്ല," രഘുനാഥ് മറുപടി പറഞ്ഞു.
സത്യൻ രഘുനാഥിനോട് തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടു. കഥാനായകന് ഒരു മോഹൻലാൽ കഥാപാത്രത്തിന്റെ സ്വഭാവം ആദ്യമേ തോന്നിയിരുന്നു. അഞ്ച് വർഷത്തോളം മോഹൻലാൽ ചിത്രങ്ങൾ ചെയ്യാതിരുന്ന സത്യൻ, വൈകാതെ രഘുനാഥിനെയും കൂട്ടി മോഹൻലാലിനെ കണ്ട് തിരക്കഥ ചർച്ച ചെയ്തു. തിരക്കഥയുടെ പുതുമ കണ്ട് മോഹൻലാൽ അപ്പോൾ തന്നെ ഡേറ്റ് നൽകി. ഒപ്
പം, ചിത്രം തന്റെ പ്രൊഡക്ഷൻ ബാനറായ പ്രണവം ആർട്സ് നിർമിക്കുമെന്ന വാക്കും നൽകി.
ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിലെ സുജാത തീയേറ്ററിൽ വച്ചായിരുന്നു നടത്തിയത്. അതേസമയം മോഹൻലാൽ-പ്രിയദർശൻ ചിത്രമായ 'തേന്മാവിൻ കൊമ്പത്തി'ന്റെ ഡബ്ബിങ് ജോലികളും അവിടെ പുരോഗമിച്ചിരുന്നു. പിൻഗാമിയുടെ ഫസ്റ്റ് കോപ്പി കണ്ട പ്രിയദർശൻ ചിത്രത്തിന്റെ റ
ിലീസ് 'തേന്മാവിൻ കൊമ്പത്തി'നൊപ്പം ആണെന്ന് അറിഞ്ഞ് അത് നീട്ടിവച്ചുകൂടെ എന്ന് ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന സത്യൻ, "തേന്മാവിൻ കൊമ്പത്തിന്റെ റിലീസും നീട്ടി വെക്കാം," എന്ന് തമാശയായി പറഞ്ഞു.
റിലീസിന് മുൻപ്, ഇതൊരു ആക്ഷൻ ചിത്രമാണെന്ന് തോന്നിക്കാനായി "ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്!" എന്ന ടാഗ് ലൈൻ തീരുമാനിച്ച് പോസ്റ്ററുകൾ അച്ചടിച്ചു. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ സത്യൻ അന്തിക്കാട് -മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ അന്നേ സിനിമാപ്രേമികളിൽ
ചർച്ചയായിരുന്നു.
ആദ്യം റിലീസായത് 'തേന്മാവിൻ കൊമ്പത്ത്' ആയിരുന്നു. അധികം വൈകാതെ 'പിൻഗാമി'യും റിലീസായി. വിജയചിത്രമായ 'തേന്മാവിൻ കൊമ്പത്തി'നു മുന്നിൽ അധികം കളക്ഷൻ നേടാൻ പിൻഗാമിയ്ക്ക് ആയില്ല. എങ്കിലും പിൽക്കാലത്ത് സിനിമാപ്രേമികൾ ഒരു കൾട്ട് മൂവി ആയി 'പിൻഗാമി'യെ വാഴ്ത്തി. എല്ലാം കഴിഞ്ഞപ്പോൾ പ്രിയൻ പറഞ്ഞ വാക്കുകളായിരുന്നു
സത്യന്റെ മനസ്സിൽ: "നല്ല ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കാൻ ചില കാലങ്ങളുണ്ട്.. ഇത് കാലം തെറ്റി ഇറങ്ങിയ ചിത്രമായിരുന്നു!"
มุมมอง: 1 102

วีดีโอ

നാഗവല്ലിക്ക് വിലക്കപ്പെട്ട രാഗം | The forbidden raga
มุมมอง 139 หลายเดือนก่อน
സംഗീതത്തിന്റെ ആദ്യകാല ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വളരെ പുരാതനമായ ഒരു രാഗമാണ് ആഹിരി. സവിശേഷമായ ഒരു ഘടനയുള്ള ആഹിരിയുടെ അന്തർലീനമായ ഭാവം ഭയാനകവും ദിവ്യത്വവുമാണ്. ഇത് നമ്മളിൽ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആഹിരിയുടെ ഏറ്റവും അടുത്ത രാഗം അസവേരിയാണ്. ഘണ്ട, പുന്നഗവരളി എന്നിവയും ആഹിരിയുമായി സാമ്യതകൾ കാണിക്കുന്ന രാഗങ്ങളാണ് ആഹിരി നമ്മളിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥ വളരെ അതുല്യമായതിനാൽ , ആഹിര...
അർജന്റീനയുടെയും ബ്രസീലിന്റെയും വൈരത്തിന് പിന്നിൽ | Behind the rivalry between Argentina and Brazil
มุมมอง 549 หลายเดือนก่อน
ലോക ഫുട്ബോളിൽ ഏറ്റവും വലിയ വൈരം നിലനിൽക്കുന്നത് ബ്രസീലും അർജൻറീനയും തമ്മിലാണ് ആ വൈരത്തിന് പിന്നിൽ ഫുട്ബോള് മാത്രമാണോ കാരണം അതോ രാഷ്ട്രീയ കാരണങ്ങൾ മറ്റെന്തെങ്കിലുമുണ്ടോ ? 2014 വേൾഡ് കപ്പ് സെമിഫൈനലിൽ ബോലോ ഹൊറിസോണ്ടയിൽ 7-1ജർമ്മനിയോട് തോറ്റു പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രം എഴുതിയത് ഇങ്ങനെയാണ് the dream is over ,nightmare persists എന്തെന്നാൽ ബദ്ധവൈരികളായ അർജൻറീന മറക്കാനാ സ്റ്റേഡിയത്തിൽ കപ്...
The wonder of world cinema |ലോകസിനിമയിലെ അത്ഭുതം
มุมมอง 59 หลายเดือนก่อน
സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോ​ഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും...
Heir of the Kohinoor Diamond |കോഹിനൂർ രത്നത്തിന്റെ അവകാശി
มุมมอง 39 หลายเดือนก่อน
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ കൊല്ലൂർ ഖനിയിൽനിന്നാണ് കോഹിനൂർ രത്നം ഖനനം ചെയ്‌തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ കൈകളിൽ ഈരത്‌നമെത്തി. 1323ൽ തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്‌നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡൽഹിയിലേക്ക് രത്നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂർ സ്വന്തമായി...
A Jewish admirer of Hitler |ഹിറ്റ്ലറുടെ ആരാധകനായ ജൂതൻ
มุมมอง 99 หลายเดือนก่อน
''ഹിറ്റ്ലറുടെ ഉപദേശക വൃന്ദത്തിൽ ഒരു ജൂതനുണ്ടായിരുന്നു...!! '' പണ്ട് എവിടെ നിന്നോ വായിച്ച ഒരെഴുത്താണ്.അതിലെ ആധികാരികതയും സത്യവും എത്രത്തോളമുണ്ടെന്നെനിക്ക് പറയാൻ കഴിയില്ല. എങ്കിലും ആ ഒരേട്..അത് ചൂണ്ടിപറയുന്ന കാര്യങ്ങൾ എല്ലാ കാലത്തും പ്രസക്തമാണ്... ലോകം കണ്ട ഏറ്റവും പൈശാചികനായ മനുഷ്യൻ ഹിറ്റ്ലറിന്റെ പിണിയാളുകളിൽ ഒരു ജൂതനുണ്ടായിരുന്നു.. തീർച്ചയായും അതൊരു വിചിത്രമായ സംഗതിയാണ്..ദശ ലക്ഷക്കണക്കിന് ജൂതരെ...
The gun that killed Gandhi | ഗാന്ധിയെ കൊന്ന തോക്ക്
มุมมอง 19 หลายเดือนก่อน
Beretta M1934. 9mm Semi-automatic pistol Serial number 606824 റിവോള്‍വറല്ല എങ്കിലും 7 റൗണ്ട് വെടിവെയ്ക്കാന്‍ കഴിയുമായിരുന്ന ഇത് 1934-ലാണ് നിര്‍മ്മിക്കപ്പെട്ടത്. അന്നത്തെ രീതിയനുസരിച്ച് ഫാസിസ്റ്റ് ഇറ്റലിയില്‍ നിര്‍മ്മിക്കപ്പടുന്ന എല്ലാ ഫയര്‍ആമുകളിലും അത് നിര്‍മ്മിക്കപ്പെട്ട വര്‍ഷം മുദ്രണം ചെയ്യുമായിരുന്നു- അറബിക് അക്കങ്ങളിലല്ല, റോമന്‍ അക്കങ്ങളില്‍. അതനുസരിച്ച് ഇൗ പിസ്റ്റളിലെ വര്‍ഷം XII എന്നായിരു...
Justice is more important than law; Gandhi said | നിയമമല്ല നീതിയാണ് പ്രധാനം; ഗാന്ധി പറഞ്ഞത് | 🎙️🎙️
มุมมอง 59 หลายเดือนก่อน
ഗാന്ധിജിയോട് ഒരിക്കൽ ഒരു കുട്ടി ചോദിച്ച ചോദ്യമുണ്ട്; ബാപ്പുജി എന്താണ് ജനാധിപത്യം? അപ്പോൾ ഗാന്ധിജി പറഞ്ഞു നിങ്ങൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത് ജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്ന് മാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്ന് കൂടി ഓർക്കുന്നതാണ് ജനാധിപത്യം ഒറ്റയ്ക്ക് ഓടിയാൽ ആരും ജയിക്കില്ല അതുകൊണ്ട് നിങ്ങൾ ജയിച്ചത് നിങ്ങൾ ജയിച്ചത് കൊണ്ട് മാത്രമല്ല കൂടെ ഓടി തോൽക്കാൻ ചിലർ ഉണ്ടായിരുന്നത് കൊണ്ട് ക...
Dhritarashtra | ധൃതരാഷ്ട്രർ | മഹാഭാരത വ്യാഖ്യാനം | 🎙️sunil p ilayidom
มุมมอง 969 หลายเดือนก่อน
മക്കൾ നൂറുപേരും മരിച്ചതറിഞ്ഞ്, ശാഖകളെല്ലാം വെട്ടിമാറ്റപ്പെട്ട ഒറ്റമരത്തെപ്പോലെ, ശോകഗ്രസ്തനായ ധൃതരാഷ്ട്രർ ധ്യാനനിമഗ്നനായി ഇരുന്നു. ആശ്രയവും ആശ്വാസവുമറ്റ ധൃതരാഷ്ട്രരെ സഞ്ജയനും വിദുരരും ആശ്വസിപ്പിച്ചു. "ദുഃഖം ഒഴിവാക്കണമെങ്കിൽ പശ്ചാത്തപിക്കേണ്ടതായ ഒന്നും ചെയ്യരുത് എന്നു പറഞ്ഞത് നീ ചെവിക്കൊണ്ടില്ല. ദുര്യോധനൻ, കർണൻ, ദുശ്ശാസനൻ, ശകുനി എന്നിവരുടെ അത്യാർത്തിക്ക് കൂട്ടുനിൽക്കരുതെന്നും അവരുടെ രാജ്യലോഭം കുര...
THREE WOMEN IN THE MAHABHARATA |മഹാഭാരതത്തിലെ മൂന്ന് പെണ്ണുങ്ങൾ| 🎙️sunil p ilayidom
มุมมอง 69 หลายเดือนก่อน
ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു...
Dark is the way ;Ashwathama | അശ്വത്ഥാമാവ് ; ഇരുട്ടാണ് വഴി |by sunil p ilayidom
มุมมอง 229 หลายเดือนก่อน
ഏഴ് ചിരഞ്ജീവികളിൽ ഒരാളായ അശ്വത്ഥാമാവ് ദ്വാപരയുഗത്തില്മഹാഭാരത കാലഘട്ടത്തിലാണ് ജനിച്ചത്. കൌരവ ഗുരു ദ്രോണാചാര്യരുടെയും കൃപാചാര്യരുടെ സഹോദരി കൃപിയുടേയും മകനാണ്. ജനിച്ചപ്പോള് ഇന്ദ്രലോകത്തിലെ കുതിര ഉച്ചൈസ്രവസിനെപ്പോലെ ഉച്ചത്തില്കരഞ്ഞതുകൊണ്ട് അശ്വത്ഥാമാവ് എന്ന് പേരിടണമെന്ന് അശരീരിയുണ്ടായി. അതാണ് പേരിനു പിന്നിലെ കഥ മഹാഭാരത യുദ്ധം കഴിഞ്ഞപ്പോള്ബാക്കിയായ കൌരവപ്പടയിലെ ചുരുക്കം ചിലരില്ഒരാളാണ് അശ്വത്ഥാമാവ്.(...
ETERNALLY LOST LOVE OF BHIMA | നിത്യനഷ്‌ടമായി തീർന്ന ഭീമന്റെ പ്രണയം - words by sunil p ilayidom
มุมมอง 219 หลายเดือนก่อน
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം. പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട...
BHEESHMA|'It is better to flame forth for one instant than to smoke away for ages|🎙sunil.p.ilayidom
มุมมอง 79 หลายเดือนก่อน
"മുഹൂർത്തം ജ്വലിതം ശ്രേയോ ന തു ധൂമായിതം ചിരം" ശന്തനുവിന്റെയും,ഗംഗാദേവി യുടെയും പുത്രന്‍ ദേവവ്രതന്‍,സത്യവ്രതന്‍ എന്നും വിളിക്കും.നായാട്ടിനായി പോയ പിതാവ് വന്നത് ദുഖത്തോടെ.കാരണം അനുഷിച്ചു സംഗതി മനസ്സിലാക്കിയ സത്യവ്രതന്‍ സത്യവതി എന്നാ ദാശര കന്യകയാണ് പിതാവിന്റെ ദുഃ ഹേതു എന്ന് മനസ്സിലാക്കി പിതാവിന്റെ ദുഖം മാറ്റാനായി പുറപ്പെട്ടു.അവകാശ പ്പെട്ട രാജ്യാധികാരവും,പിത്രുഭാവവും സത്യവതിയുടെ പിതാവിന്റെ മുന്നില്...
Most beautiful place in the world ❤️|ലോകത്തിലെ ഏറ്റവും സുന്ദരമായ നാട് |🎙️സന്തോഷ് ജോർജ് കുളങ്ങര|
มุมมอง 49 หลายเดือนก่อน
ലോകത്തിലെ ഏറ്റവും സുന്ദരമായ നാടേത് വിശ്വസഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങരയുടെ മറുപടി...
The virtuous Duryodhana |ധർമ്മം വെടിയാത്ത ദുര്യോധനൻ | 🎙️സുനിൽ പി ഇളയിടം
มุมมอง 759 หลายเดือนก่อน
The virtuous Duryodhana |ധർമ്മം വെടിയാത്ത ദുര്യോധനൻ | 🎙️സുനിൽ പി ഇളയിടം
KARNA | Prince of the Defeated| കർണ്ണൻ| തോറ്റു പോയവരുടെ രാജകുമാരൻ -🎙️ സുനിൽ പി ഇളയിടം
มุมมอง 109 หลายเดือนก่อน
KARNA | Prince of the Defeated| കർണ്ണൻ| തോറ്റു പോയവരുടെ രാജകുമാരൻ -🎙️ സുനിൽ പി ഇളയിടം
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന വാക്കുകൾ.. speech by santhosh george kulangara
มุมมอง 139 หลายเดือนก่อน
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന വാക്കുകൾ.. speech by santhosh george kulangara
Motivational speech by santhosh george kulangara (സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന
มุมมอง 159 หลายเดือนก่อน
Motivational speech by santhosh george kulangara (സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന
Santhosh george kulangaras motivational speech (സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രചോദനം നൽകുന്ന വാക്കുകൾ)
มุมมอง 99 หลายเดือนก่อน
Santhosh george kulangaras motivational speech (സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രചോദനം നൽകുന്ന വാക്കുകൾ)