Local Self Government Department
Local Self Government Department
  • 63
  • 100 945
അപേക്ഷിച്ചത് നിരാക്ഷേപ പത്രത്തിനാണെങ്കിലും, 1.76 ലക്ഷത്തിന്റെ ബാധ്യത പൂർണമായി എഴുതിതള്ളാനാണ്.
അപേക്ഷിച്ചത് നിരാക്ഷേപ പത്രത്തിനാണെങ്കിലും, 1.76 ലക്ഷത്തിന്റെ ബാധ്യത പൂർണമായി എഴുതിതള്ളാനാണ് തദ്ദേശ അദാലത്ത് തീരുമാനമെടുത്തത്. 14 വർഷം മുൻപ് സർക്കാരിൽ നിന്നും ധനസഹായം ലഭിച്ചിട്ടും ഭവനനിർമ്മാണം നടത്തിയില്ല എന്ന കാരണത്താൽ തിരിച്ചടയ്ക്കേണ്ട തുകയും പലിശയുമാണ് പൂർണമായി ഇളവ് ചെയ്തു നൽകാൻ തീരുമാനിച്ചത്. ആലപ്പുഴ ജില്ലാ തദ്ദേശ ആദാലത്തിലാണ് കുത്തിയതോട് സ്വദേശി ഗീതമ്മയുടെ 1,76,249 രൂപ എഴുതിത്തള്ളാൻ ഉത്തരവിട്ടത്. ഇത്രയും പഴക്കമുള്ള, സമാനമായ പരാതികളിൽ സംസ്ഥാനതലത്തിൽ നിയോഗിക്കുന്ന സമിതി പരിശോധിച്ച് ആവശ്യമായ ഇളവ് അനുവദിക്കുന്ന നിലയിൽ പൊതു നിർദേശം നൽകും. വിവിധ ആവശ്യങ്ങൾക്കായി ഭൂമിയിലെ ഒരു ഭാഗം വിൽക്കാൻ നിരാക്ഷേപ പത്രത്തിനായാണ് കുടുംബം അദാലത്തിനെ സമീപിച്ചത്. എന്നാൽ ബാധ്യത പൂർണമായി എഴുതിത്തള്ളാനാണ് അദാലത്ത് ഉത്തരവിട്ടത്.പന്ത്രണ്ട് വർഷം മുൻപാണ് ഇഎംഎസ് ഭവനപദ്ധതി പ്രകാരം രണ്ടു ഗഡുവായി ഗീതമ്മയ്ക്ക് 52,500 രൂപ അനുവദിച്ചത്. തറ നിർമ്മാണം പൂർത്തിയായെങ്കിലും, ഭർത്താവിന്റെ രോഗമുൾപ്പെടെയുള്ള കാരണങ്ങളാൽ വീടിന്റെ പണി പിന്നീട് തുടരാനായില്ല. ഇതിനാൽ ലഭിച്ച തുക തിരിച്ചടയ്ക്കാൻ നോട്ടീസ് ലഭിച്ചു. നിലവിൽ തിരിച്ചടയ്ക്കേണ്ട തുക പലിശയായ 120749 രൂപ ഉൾപ്പെടെ 176249 രൂപയായി വർധിച്ചു. നിർധന കുടുംബം ഇപ്പോഴും ഒരു ചെറിയ കൂരയിലാണ് താമസം. ലൈഫ് ഭവന പദ്ധതിയിൽ നിലവിൽ നാലു ലക്ഷമാണ് ഭവന നിർമ്മാണത്തിന് അനുവദിക്കുന്നത്. ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ തുകയാണ് 12 വർഷം മുൻപ് ഭവന നിർമ്മാണത്തിന് അനുവദിച്ചിരുന്നത്. നിലവിൽ തന്നെ കടുത്ത സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുടുംബത്തിന് മേൽ ഒന്നേമുക്കാൽ ലക്ഷം രൂപയുടെ അധികബാധ്യത കൂടി കെട്ടിവെക്കുന്നത് അവരെ കൂടുതൽ ദരിദ്രാവസ്ഥയിലേക്കും കടക്കെണിയിലേക്കുമാകും തള്ളിവിടുക. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇളവ് നൽകാൻ നിർദേശം പുറപ്പെടുവിച്ചത്.#lsgd #mbrajesh #alappuzha
มุมมอง: 175

วีดีโอ

കാരണം അവരും ഇനി ഡിജിറ്റലാണ് ഡിജി കേരളം #digikeralam
มุมมอง 1452 หลายเดือนก่อน
കേരളത്തിലെ അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും പേരക്കുട്ടികൾക്ക് രസകരമായ കഥകൾ പറഞ്ഞു കൊടുക്കാൻ മാത്രമല്ല.. ഈ പ്രപഞ്ചത്തിലുള്ള എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചുമുള്ള അവരുടെ ചോദ്യങ്ങൾക്ക് നിമിഷനേരം കൊണ്ട് മറുപടി പറഞ്ഞുകൊടുക്കാൻ കൂടി ഇനി മുതൽ അറിയാം.. കാരണം അവരും ഇനി ഡിജിറ്റലാണ് ഡിജി കേരളം 🎙 രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാന പദവിയിലേക്ക് കേരളം കുതിക്കുന്നു...
‘ജീവനക്കാരുടെ ശീലങ്ങൾ മാറണം, ജനങ്ങൾക്ക് അതിവേഗം സേവനം നൽകണം’
มุมมอง 1552 หลายเดือนก่อน
‘ജീവനക്കാരുടെ ശീലങ്ങൾ മാറണം, ജനങ്ങൾക്ക് അതിവേഗം സേവനം നൽകണം’ തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ നിന്ന്
വർഗീസ് ചേട്ടന് ഇനി പെൻഷൻ വീട്ടിലെത്തും..! #lsgdkerala #minister's #adalat
มุมมอง 702 หลายเดือนก่อน
എറണാകുളം ജില്ലയിൽ നടന്ന തദ്ദേശ അദാലത്തിൽ ആദ്യം പരിഗണിച്ച അപേക്ഷ പീച്ചാനിക്കാട് സ്വദേശിയായ ശ്രീ. സി. ഒ വർഗീസിന്റെയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന, വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്ന വർഗീസ് ചേട്ടന് വാർദ്ധക്യ പെൻഷൻ വീട്ടിലെത്തിച്ച് തരണമെന്ന അപേക്ഷയുമായാണ് ബഹു. മന്ത്രിക്ക് മുൻപിലെത്തിയത്. ഉടനെത്തന്നെ ഈ അപേക്ഷ പരിഹരിച്ചു കൊണ്ട് മന്ത്രി ഉത്തരവിറക്കി. വർഗീസ് ചേട്ടനെപ്പോലെ വാർധക്യ...
അഭിയുടെ അമ്മ മാത്രമല്ല.. ഇനി മലയാളികൾ മൊത്തം ഡിജിറ്റൽ.. !!! #DigiKerala #Digital #kerala #LSGD
มุมมอง 3752 หลายเดือนก่อน
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാന പദവിയിലേക്ക് കേരളം .. ❤ ഡിജി കേരളം പരിപാടിയിൽ നിങ്ങൾക്കും പങ്കാളികളാകാം. ഈ പരിപാടിയിൽ വോളണ്ടിയറാകുവാൻ സന്നദ്ധതയുള്ള ഏതൊരു വ്യക്തിക്കും digikeralam.lsgkerala.gov.in എന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്...
തദ്ദേശ അദാലത്ത് 2024 ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് നടത്തുന്നു
มุมมอง 1.6K3 หลายเดือนก่อน
2024 ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങൾ, ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ തീർപ്...
ഡിജി കേരളം ട്രെയിനിങ് മൊഡ്യൂൾ 1,2,3 #digikeralam #digitalliteracy#lsgd
มุมมอง 35K3 หลายเดือนก่อน
സമൂഹത്തില നാനാ തുറയിുള്ള ജനവിഭഗങ്ങളുംഅടി്ഥാന ഡിജിററൽ സാക്ഷരത േടിയെടുക്കന്നതിലൂടെ ിവര സാങ്കേതിക വിദ്യയുട ഗുണഫലങ്ങൾ വർക്ക് കൂട പ്രാപ്യമാക്കുന്നതിനു്ള കേരള സർകകാരിന്റെ ദൗത്യമാണ് 'ഡജി കേരളം'. സാധാരണക്കാുടെയും ദുർബ്ബല ജനവിഭാഗ്ങളുടെയും ാക്തീകരണം ഡിജിറ്റൽ സാകഷരതയിലൂടെ റപ്പാക്കുനനു. സർക്കാർ സേവന്ങളും ബാങ്ിംഗ് ഇതര സേനങ്ങളും സാധാരണക്കാരന്െ വിരൽത്തുമ്പിൽ അനുഭവവദ്യമാകുന്നു. അന്താരാഷ്ട്ര ക്പ്യൂട്ടർ ൃംഖലയിലേ...
Introduction to National Panchayat Award Portal 2024
มุมมอง 2.1K4 หลายเดือนก่อน
In this video, we will guide you through the National Panchayat Award Portal, highlighting its key features and how it can help your Panchayat achieve national recognition
Meeting on PDI AUTO PORTED DATA
มุมมอง 1805 หลายเดือนก่อน
Recorder Video of meeting on Auto Ported data PDI conducted by PD LSGD
PFMS User verification - Mobile & Email OTP - Approval process
มุมมอง 7426 หลายเดือนก่อน
Join us as we guide you through the simple steps of verifying your mobile number and email ID on the Public Financial Management System (PFMS). Ensuring your contact details are up-to-date is crucial for seamless transactions and notifications. Don’t miss out on important updates - watch now to keep your PFMS account secure and verified! #PFMS #Verification #Tutorial” Google form link : forms.g...
How to Add a New Scheme on PFMS | Step-by-Step Tutorial
มุมมอง 1247 หลายเดือนก่อน
How to Add a New Scheme on PFMS | Step-by-Step Tutorial
PDI Block level process training video
มุมมอง 939 หลายเดือนก่อน
PDI Block level process training video
Panchayat Development Index #PDI by PD LSGD
มุมมอง 6249 หลายเดือนก่อน
Panchayat Development Index #PDI by PD LSGD
Mastering Deductions: SNA Scheme through Holding account in PFMS | Step-by-Step Guide
มุมมอง 1.3Kปีที่แล้ว
Mastering Deductions: SNA Scheme through Holding account in PFMS | Step-by-Step Guide
PFMS BULK EXPENDITURE
มุมมอง 2.1Kปีที่แล้ว
PFMS BULK EXPENDITURE
PFMS - Interest mapping from bank to PFMS Balance
มุมมอง 1.2Kปีที่แล้ว
PFMS - Interest mapping from bank to PFMS Balance
PFMS TRAINING PART 3 Payment process using DSC
มุมมอง 13Kปีที่แล้ว
PFMS TRAINING PART 3 Payment process using DSC
PFMS TRAINING PART 2 DSC ENROLLMENT PFMS
มุมมอง 11Kปีที่แล้ว
PFMS TRAINING PART 2 DSC ENROLLMENT PFMS
PFMS HEALTH GRAND TRAINING PART 1 USER CREATION
มุมมอง 5Kปีที่แล้ว
PFMS HEALTH GRAND TRAINING PART 1 USER CREATION
GEM payment - pending processes for completion of purchase
มุมมอง 3.3Kปีที่แล้ว
GEM payment - pending processes for completion of purchase
Janakeeyam Mega Quiz 2022- conducted for People's representatives and employees.
มุมมอง 257ปีที่แล้ว
Janakeeyam Mega Quiz 2022- conducted for People's representatives and employees.
Janakeeyam Mega Quiz 2022 for Students
มุมมอง 3.9Kปีที่แล้ว
Janakeeyam Mega Quiz 2022 for Students
National Panchayat award Block level assessment
มุมมอง 3.6Kปีที่แล้ว
National Panchayat award Block level assessment
National Panchayat Awards 2022 | നാഷണൽ പഞ്ചായത്ത് അവാർഡ് 2022. മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട വിധവും
มุมมอง 1K2 ปีที่แล้ว
National Panchayat Awards 2022 | നാഷണൽ പഞ്ചായത്ത് അവാർഡ് 2022. മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട വിധവും
"മാസ്കിനൊപ്പം" - പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് ജീവനക്കാരുടെ ആവിഷ്കാരം കോവിഡ് ജാഗ്രതാഗാനം
มุมมอง 3254 ปีที่แล้ว
"മാസ്കിനൊപ്പം" - പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് ജീവനക്കാരുടെ ആവിഷ്കാരം കോവിഡ് ജാഗ്രതാഗാനം
കോവിഡാനന്തര തദ്ദേശ ഭരണം- ഡോ .മുരളി തുമ്മാരുകുടി (കടപ്പാട് - കില )
มุมมอง 1604 ปีที่แล้ว
കോവിഡാനന്തര തദ്ദേശ ഭരണം- ഡോ .മുരളി തുമ്മാരുകുടി (കടപ്പാട് - കില )
കൊവിഡാനന്തര തദ്ദേശ ഭരണം - എസ് എം വിജയാനന്ദ് ഐ എ എസ് , സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍.
มุมมอง 1654 ปีที่แล้ว
കൊവിഡാനന്തര തദ്ദേശ ഭരണം - എസ് എം വിജയാനന്ദ് ഐ എ എസ് , സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍.
പഞ്ചായത്ത് വകുപ്പിലെ കലാകാരന്മാര്‍ തയ്യാറാക്കിയ കോവിഡ് അതിജീവന ഗാനം # Covid song# Panchayat Kerala#
มุมมอง 4.2K4 ปีที่แล้ว
പഞ്ചായത്ത് വകുപ്പിലെ കലാകാരന്മാര്‍ തയ്യാറാക്കിയ കോവിഡ് അതിജീവന ഗാനം # Covid song# Panchayat Kerala#
Success story in farming by Kozhanjeri Panchayath - News published in Asianet Chanel .
มุมมอง 464 ปีที่แล้ว
Success story in farming by Kozhanjeri Panchayath - News published in Asianet Chanel .
Key Role Kerala Grama Panchayat Development Kerala A Story - Published in Telengana Media
มุมมอง 474 ปีที่แล้ว
Key Role Kerala Grama Panchayat Development Kerala A Story - Published in Telengana Media